നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 2 November 2012

അനുസ്‌മരണം ..


തിരുനെല്ലൂര്‍ :നാം അറിഞ്ഞൊ അറിയാതെയൊ ഇസ്‌ലാമികമായ ഒരു ശിക്ഷണത്തെ യഥാവിധി പൂര്‍ത്തീകരിച്ചിരിക്കുന്നു.മരണപ്പെട്ടതിന്റെ നാലാം മണിക്കൂറില്‍ സംസ്‌കാര ക്രിയകളെല്ലാം ഭംഗിയായി കലാശിച്ചതിനുശേഷം വെള്ളിയാഴ്‌ച ബാങ്കൊലിയുടെ അന്തരീക്ഷത്തില്‍ പരേതനെക്കുറിച്ചുള്ള നനവൂറുന്ന ഓര്‍മ്മകള്‍ തിരുനെല്ലൂര്‍ക്കാരുടെ മനസ്സില്‍ വേദനിക്കുന്ന ഓര്‍മ്മയാക്കിയതും  പച്ചപിടിപ്പിച്ചതും അല്ലാഹുവിന്റെ നിശ്ചയമായിരുന്നു.യഥാര്‍ഥത്തില്‍ ഇതു പരേതനു ലഭിച്ച ഭാഗ്യമാണ്‌.അനുഗ്രഹമാണ്‌.

പരേതനായ മുക്രി മുഹമ്മദലി സാഹിബിന്റെ അനുസ്‌മരണാര്‍ഥം നൂറുല്‍ ഹിദായ മദ്രസ്സ അങ്കണത്തില്‍ ഒരുമിച്ച്‌ കൂടിയ അനുസ്‌മരണ പ്രഭാഷകര്‍  ഓര്‍മ്മിപ്പിച്ചു.

.മഹല്ല്‌ പ്രസിഡന്റ്‌ മുഹമ്മദാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഒത്തുകൂടല്‍ അബ്‌ദുറഹിമാന്‍ മുസ്‌ല്യാരുടെ പ്രാര്‍ഥനയോടെ ആരംഭിച്ചു.മഹല്ല്‌ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി മുന്‍ സദര്‍ മുഅല്ലിം ബാവ മുസ്‌ല്യാര്‍ ,തിരുനെല്ലൂര്‍ ഖത്വീബ്‌ അബ്‌ദുല്ല ഫൈസി ,ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ പ്രതിനിധി അസീസ്‌ മഞ്ഞിയില്‍ എന്നിവര്‍ ഓര്‍മ്മകള്‍ പങ്കുവച്ചു.

ദോഹ:
ഖത്തര്‍മഹല്ല്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ അബു കാട്ടിലിന്റെ അധ്യക്ഷതയില്‍ അനുസ്‌മരണയോഗവും പ്രാര്‍ഥനയും നടന്നതായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു.