നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 12 January 2014

നബിദിനം 

തിരുനെല്ലൂര്‍ :
പ്രവാചക പ്രഭുവിന്റെ ജന്മദിനത്തോടനുബന്ധിച്ച്‌ നൂറുല്‍ ഹിദായ മദ്രസ്സാങ്കണത്തില്‍ ജനുവരി 14 ന്‌ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്‌തതായി മഹല്ലു വൃത്തങ്ങള്‍ പറഞ്ഞു.

നബിദിന ദിവസം കാലത്ത്‌ മദ്രസ്സാങ്കണത്തില്‍ പതാക ഉയര്‍ത്തും .ശേഷം മദ്രസ്സാ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രവാചക കീര്‍ത്തനങ്ങള്‍ ഉരുവിട്ട്‌ മഹല്ലു പരിധിയില്‍ ജാഥനടത്തും .

പ്രമുഖര്‍ പങ്കെടുക്കുന്ന സൌഹൃദ സംഗമത്തില്‍ പ്രസിഡന്റ്‌ ഹാജി കെപി അഹമ്മദ്‌ അധ്യക്ഷതവഹിക്കും . വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറും.