നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 4 August 2018

പി.എസ്.കെ.അനുശോചന സദസ്സ്‌

തിരുനെല്ലൂർ:തിരുനെല്ലൂരിന്റെ ശബ്‌ദം നിലച്ചു.വെളിച്ചം അണഞ്ഞു.പി.എസ്‌.കെ എന്ന ചുരുക്കപ്പേരില്‍ തിരുനെല്ലൂരിലും പരിസര ഗ്രാമങ്ങളിലും അറിയപ്പെട്ടിരുന്ന സഹോദരന്‍ കറപ്പുവിന്റെ ആകസ്‌മിക മരണം ഒരു ഗ്രാമത്തെ മുഴുവന്‍ അക്ഷരാര്‍‌ഥത്തില്‍ ദുഃഖത്തിലാഴ്‌ത്തി.വിവിധ ധര്‍‌മ്മ ധാരകളിലുള്ളവര്‍ തമ്മില്‍ ഹൃദയ ബന്ധങ്ങള്‍ നില നിര്‍‌ത്തുന്നതില്‍ ഏറെ ശുഷ്‌കാന്തിയുള്ള വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു വിട പറഞ്ഞ പ്രിയ സഹോദരന്‍.

വീടുകളിലായാലും,വിദ്യാലയങ്ങളിലായാലും,ആരാധനാലങ്ങളിലായാലും വിളിപ്പുറത്തെന്ന പോലെ ശരവേഗം പ്രത്യക്ഷപ്പെടുമായിരുന്നു.ഏറ്റെടുക്കുന്ന ഉത്തരവാദിത്തം ആത്മാര്‍‌ഥമായി നിര്‍‌വഹിക്കുന്നതില്‍ സേവന സന്നദ്ധമായ മനസ്സ്‌ സൂക്ഷിച്ചു പോന്ന സൗഹൃദ നന്മയെ പ്രോജ്ജ്വലമാക്കി ഓര്‍‌ത്തെടുക്കുകയാണ്‌ ഓരൊ ഗ്രാമവാസിയും.

കെട്ടുപോയ ആ ദീപ നാളത്തില്‍ നന്മ നിറഞ്ഞ ഓര്‍‌മ്മകളുടെ തിരി കൊളുത്തുകയാണ്‌ 'നന്മ തിരുനെല്ലൂര്‍'. 

പി.എസ്‌.കെ അനുസ്‌മരണം.ആഗസ്റ്റ് 5 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തിരുനെല്ലൂർ സെൻറെറിൽ നടക്കും.

ഗ്രാമത്തിലെ രാഷ്‌ട്രീയ സാമൂഹിക സാം‌സ്‌കാരിക പൊതു പ്രവര്‍‌ത്തന രം‌ഗത്തെ രം‌ഗത്തെ പ്രമുഖരായ എ.കെ.ഹുസൈൻ,ഷരീഫ് ചിറക്കൽ,റഹ്‌മാന്‍.പി.തിരുനെല്ലൂർ, ഇസ്‌മാഈൽ ബാവ,ആര്‍.കെ മുസ്‌തഫ, അബു കാട്ടിൽ,മനോഹർ തിരുനെല്ലൂർ , ശ്രീനിവാസൻ വി.എസ്,ഉസ്‌മാൻ. പി.ബി,സൈനുദ്ധീൻ ഖുറൈശി,ജോർജ്.ടി.എം,ചന്ദ്രൻ. യു.ആർ,റഷീദ് മതിലകത്ത്,ഹുസൈന്‍ ബാപ്പുട്ടി,ഹാരിസ്‌ ആര്‍.കെ,എല്‍സി തോമസ്‌,ഹനീഫ തട്ടുപറമ്പില്‍,നാസര്‍ വി.എസ്‌,ഹുസൈന്‍ കാട്ടില്‍ എന്നിവര്‍ സം‌ബന്ധിക്കും.

പി.എസ്‌.കെ അനുസ്‌മരണ സദസ്സിലേയ്‌ക്ക്‌ സഹൃദയരെ സാദരം ക്ഷണിക്കുന്നതായി നന്മ തിരുനെല്ലൂര്‍ വക്താവ്‌ ഷിഹാബ്‌ എം.ഐ അറിയിച്ചു.