ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 20 December 2014

തീരദേശ പാത നിര്‍മ്മാണോദ്‌ഘാടനം 

തിരുനെല്ലുര്‍ തീരദേശ പാത നിര്‍മ്മാണോദ്‌ഘാടനം പൊതു ജന സമക്ഷം നടത്തപ്പെട്ടു  .ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍  പ്രസിഡന്റ്‌ അബു കാട്ടില്‍ ഇന്ന്‌ വൈകീട്ട്‌ നാട്ടുകാരുടേയും പൌര പ്രമുഖരുടേയും സാന്നിധ്യത്തില്‍ നാട മുറിച്ച്‌ ഉദ്‌ഘാടനം നിര്‍വഹിച്ചു.കായലിനോട്‌ ചേര്‍ന്ന്‌ കടന്നു പോകുന്ന ഈ പാത തിരുനെല്ലൂര്‍ തീരദേശവാസികളുടെ ചിരകാലാഭിലാഷമായിരുന്നു.