ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 29 August 2014

ദികര്‍ ഹല്‍ഖ വാര്‍ഷികം

തിരുനെല്ലൂര്‍ മഹല്ല്‌ ജമാഅത്ത്‌ മസ്‌ജിദില്‍ ദികര്‍ ഹല്‍ഖ വാര്‍ഷികം ഭക്തി നിര്‍ഭരമായ സദസ്സില്‍ 2014 ആഗസ്റ്റ്‌ 29 ന്‌ നടക്കും .ഇശാ നമസ്‌കാരാനന്തരം ആരംഭിക്കുന്ന ഹല്‍ഖയില്‍ ദാകിരീങ്ങളും സാദാതീങ്ങളും പങ്കെടുക്കും ആഗസ്റ്റ്‌ 30 ന്‌ കാലത്ത്‌ അന്നദാനം നടത്തും .