ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

Tuesday, 5 January 2016

പൂവണിയുന്ന സങ്കല്‍പം

മുല്ലശ്ശേരി പഞ്ചായത്തിന്റെ കായലോര ഗ്രാമമാണ്‌ തിരുനെല്ലൂര്‍ .കിഴക്കെകര പടിഞ്ഞാറെക്കര എന്നീ രണ്ട്‌ കരകളിലായി അധികാരികളുടെ അവഗണന മാത്രം ഏറ്റ്‌ വാങ്ങാന്‍ വിധിക്കപ്പെട്ട കൊച്ചുഗ്രാമം.ആസൂത്രണങ്ങള്‍ കേവലം സൂത്രങ്ങളായി പരിമിതപ്പെട്ടപ്പോള്‍ കൊട്ടിഘോഷിക്കപ്പെട്ട സൗഭഗ്യം ദൗര്‍ഭാഗ്യമായതിന്റെ കഥയാണ്‌ ഈ ഗ്രാമത്തിന്‌ പറയാനുള്ളത്‌.സംസ്ഥാനത്തിന്റെ തന്നെ പലഭാഗങ്ങളിലും കര്‍ഷകര്‍ പാടശേഖരങ്ങള്‍ മണ്ണിട്ട്‌ നികത്തി ലാഭമുള്ളതും എളുപ്പമുള്ളതുമായ മറ്റ്‌ കൃഷി സമ്പ്രദായങ്ങളിലേക്ക്‌ തിരിഞ്ഞപ്പോഴും തിരുനെല്ലൂരിന്റെ പാടശേഖരം ശുദ്ധജല പദ്ധതിയുടെ മധുരിക്കുന്ന കിനാവില്‍ കരിഞ്ഞുണങ്ങുകയായിരുന്നു.ഈ ഗ്രാമത്തിന്റെ തെക്കേ അറ്റത്ത്‌ കൂടെ ഭീമാകാരനായി കടന്ന്‌ വന്ന്‌ ഇടിയഞ്ചിറയില്‍ അവസാനിക്കുന്ന ശുദ്ധജല പാദ്ധതി തിരുനെല്ലൂരിന്റെ കാര്‍ഷിക സ്വപനങ്ങള്‍ തൂത്തെറിയാനും വെള്ളപ്പൊക്ക സാഹചര്യങ്ങള്‍ രൂക്ഷമാകാനും മാത്രമാണ്‌ സഹായിച്ചത്‌.പ്രദേശത്തെ അമ്ലാംശമുള്ള ഭൂഗര്‍ഭ ജലത്തിന്റെ തോതില്‍ മാറ്റം വരാന്‍ ഈ ശുദ്ധജലത്തിന്റെ ഒഴുക്കുവഴി സാധ്യമായേക്കും എന്ന പ്രതീക്ഷയില്‍ സ്വയം ആശ്വസിക്കുകയാണ്‌ ഈ കൊച്ചു ഗ്രാമം.

2015 പഞ്ചായത്ത്‌ത്രഞ്ഞെടുപ്പില്‍ രണ്ട്‌ വാര്‍‌ഡുകളിലായി വിഭജിക്കപ്പെട്ട തിരുനെല്ലൂരില്‍ ഷരീഫ്‌ചിറക്കലും എ.കെ ഹുസൈനും തെരഞ്ഞെടുക്കപ്പെടുകയും ചരിത്രത്തിലാദ്യമായി തിരുനെല്ലൂര്‍ക്കാരന്‍ മുല്ലശ്ശേരി പഞ്ചായത്തിന്റെ പ്രസിഡണ്ട്‌ പദവിയിലെത്തുകയും ചെയ്‌ത സാഹചര്യത്തില്‍ തിരുനെല്ലൂരിന്റെ കാര്‍‌ഷിക സങ്കല്‍‌പം പൂവണിയിക്കാനുള്ള ഒരുക്കങ്ങള്‍ തുടക്കം കുറിച്ചതായ വാര്‍‌ത്ത റിപ്പോര്‍‌ട്ട്‌ചെയ്യപ്പെടുന്നു.2008ല്‍ ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രസിഡണ്ട്‌ ബഹുമാന്യനായ അബു കാട്ടിലിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്‌ പ്രാദേശിക ജില്ലാ തലങ്ങളില്‍ നടത്തിയ നീക്കങ്ങള്‍ സ്‌മരണീയവും പ്രശം‌സനീയവുമാണ്‌.അന്നു സമര്‍‌പ്പിക്കപ്പെട്ട ഭീമ ഹര്‍‌ജി ദിതിരുനെല്ലൂരിന്റെ പഴയ താളുകളില്‍ ലഭ്യമാണ്‌.
ദിതിരുനെല്ലൂര്‍