നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 10 January 2015

റേഷന്‍ കാര്‍ഡ് പുതുക്കല്‍

റേഷന്‍ കാര്‍ഡ് പുതുക്കല്‍ നടപടികള്‍ കൃത്യമായി പുരോഗമിക്കുന്ന പക്ഷം വിതരണം ജൂലൈ ഒന്നു മുതല്‍ നിര്‍വഹിക്കാനാകും.പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷാഫോറം പൂരിപ്പിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ലഘുലേഖയും റേഷന്‍കടയില്‍നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ താലൂക്ക് തലത്തില്‍ സംഘടിപ്പിക്കുന്ന ക്യാമ്പുകളില്‍ തിരികെ വാങ്ങും. അതിന്‍െറ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി അറിയിക്കും. കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗം, പൊതുവിഭാഗം എന്നിങ്ങനെയാണ് തിരിക്കുന്നത്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നത് മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കാണ്. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്‍െറ പേരിലായിരിക്കും പുതിയ കാര്‍ഡ്.
കാര്‍ഡില്‍നിന്ന് പേര് മാറ്റി, മറ്റു കാര്‍ഡില്‍ ചേര്‍ക്കാനോ പുതിയ കാര്‍ഡ് ഉണ്ടാക്കാനോ ഈ സമയത്ത് കഴിയില്ല. മുന്‍ഗണനാ വിഭാഗത്തെ കണ്ടത്തെുന്നതിനുള്ള ചോദ്യങ്ങള്‍ അപേക്ഷാഫോറത്തിലുണ്ടാകും. വിലാസം മാറിയിട്ടുണ്ടെങ്കില്‍ അതേ താലൂക്കില്‍തന്നെയാണെങ്കില്‍ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/കോര്‍പറേഷന്‍ ഓഫിസുകളില്‍നിന്ന് റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷാഫോറത്തിനൊപ്പം ക്യാമ്പുകളില്‍ ഹാജരാക്കി വിലാസം മാറ്റാം.
2015 ജനുവരി ഒന്നിന് രണ്ടു വയസ്സ് തികഞ്ഞ കുട്ടികളുടെ പേര് ഫോറത്തില്‍ എഴുതുകയും ജനനസര്‍ട്ടിഫിക്കറ്റിന്‍െറ പകര്‍പ്പ് ഹാജരാക്കുകയും വേണം. സറണ്ടര്‍ ചെയ്ത കാര്‍ഡിന് പകരം കാര്‍ഡ് ലഭിക്കേണ്ടവര്‍ സറണ്ടര്‍, റെസിഡന്‍ഷ്യല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍വഴി അപേക്ഷ നല്‍കുന്നതിന് സിവില്‍ സപൈ്ളസിന്‍െറ വെബ്സൈറ്റ് വഴിയും അക്ഷയ, കുടുംബശ്രീ തുടങ്ങിയവ വഴിയും അപേക്ഷ നല്‍കാം. ഫോട്ടോ എടുക്കാന്‍ സപൈ്ള ഓഫിസ് സന്ദര്‍ശിക്കണം. വനിതാ അംഗത്തിന്‍െറ അഭാവത്തില്‍ പുരുഷന്‍െറ പേരിലും കാര്‍ഡ് അനുവദിക്കും.
സമീപകാലത്ത് കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് ഡ്യൂപ്ളിക്കേറ്റ് കാര്‍ഡിനുള്ള അപേക്ഷ സഹിതം പുതുക്കലിനുള്ള അപേക്ഷ സമര്‍പ്പിക്കാം. നിലവിലെ വരുമാനത്തില്‍ കുറവ് വരുത്തണമെങ്കില്‍ വില്ളേജ് ഓഫിസില്‍നിന്ന് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അന്യസംസ്ഥാനക്കാര്‍ ഇവിടത്തെ കുടുംബത്തില്‍ അംഗമായിട്ടുണ്ടെങ്കില്‍ അവരുടെ സംസ്ഥാനത്തുനിന്ന് പേരൊഴിവാക്കി സാക്ഷ്യപത്രം ഹാജരാക്കണം. ഇതുവരെ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത രണ്ടു മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികളുടെ ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മരിച്ചവരുടെ മരണ സര്‍ട്ടിഫിക്കറ്റിന്‍െറ കോപ്പി ഹാജരാക്കി കാര്‍ഡില്‍നിന്ന് ഒഴിവാക്കണം. ഒരേ കുടുംബത്തില്‍ താമസിക്കുന്നവര്‍ക്ക് രണ്ട് കാര്‍ഡ് അനുവദിക്കില്ല.