ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 10 April 2015

സൌഹൃദത്തിന്റെ വക്താക്കളാകുക

ദോഹ: സ്‌നേഹവും സൌഹൃദവും എന്തുവിലകൊടുത്തും  കാത്തു സൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാകണം .ഖത്തര്‍ മഹല്ലു അസോസിയേഷന്‍ പ്രസിഡന്റ്‌ ഷറഫു ഹമിദ്‌ പറഞ്ഞു.അസോസിയേഷന്‍ പ്രവര്‍ത്തകസമിതിയില്‍ ആമുഖ ഭാഷണം നടത്തുകയായിരുന്നു പ്രസിഡന്റ്‌.സങ്കീര്‍ണ്ണമാണെന്ന കേവല വിലയിരുത്തുലുകള്‍ക്ക്‌ പകരം ശുഭാപ്‌തി വിശ്വാസത്തോടെ ക്രിയാത്മകമായ സമീപനങ്ങള്‍ സ്വീകരിച്ചാല്‍ ആശാവഹമാം വിധം കാര്യങ്ങള്‍ പുരോഗമിക്കും .ഈ കാലയളവിലെ നമ്മുടെ  പ്രവര്‍ത്തനങ്ങളോരൊന്നും പരിശോധിച്ചാല്‍ ഇതു കൂടുതല്‍ ബോധ്യം വരും .
അവധിയില്‍ നാട്ടിലായിരുന്നപ്പോള്‍ മഹല്ലു നേതൃത്വവുമായി ഔദ്യോഗികമായും അല്ലാതെയും പരസ്‌പര സൌഹൃദത്തിന്റെയും സഹകരണത്തിന്റെയും പാതകള്‍ കൂടുതല്‍ ഭദ്രമാക്കാന്‍ കഴിഞ്ഞതായും അധ്യക്ഷന്‍ അവകാശപ്പെട്ടു. മഹല്ലു വിഭാവനചെയ്‌ത പാര്‍പ്പിട സമുച്ചയവുമായി ബന്ധപ്പെട്ട സമാഹരണം പുരോഗമിക്കുന്നതായി സെക്രട്ടറി ഷിഹാബ്‌ എം.ഐ അറിയിച്ചു.ഇതുവരെയായി എട്ടു ലക്ഷത്തിലധികം രൂപയുടെ വാഗ്ദാനങ്ങള്‍ രേഖപ്പെടുത്താന്‍ കഴിഞ്ഞതായും ഇതു എത്രയും വേഗം സമാഹരിക്കാനുള്ള ശ്രമങ്ങളില്‍ സമിതിയുടെ ആത്മാര്‍ഥമായ ശ്രമം അനിവാര്യമാനെന്നും സെക്രട്ടറി ഓര്‍മ്മപ്പെടുത്തി.അസോസിയേഷന്റെ ദ്വിവര്‍ഷ അജണ്ടയുടെ വിശദാംശങ്ങള്‍ മഹല്ലു സമിതിയ്‌ക്ക്‌ കൈമാറിയതായും കൂട്ടുത്തരവാദത്തോടെ സഹകരിക്കാനുള്ള മഹല്ലിന്റെ സമീപനത്തില്‍ സന്തുഷ്‌ടിയുണ്ടെന്നും അവധി കഴിഞ്ഞെത്തിയ സമിതി പ്രതിനിധികള്‍ ഹാജി ഹുസ്സൈന്‍ കെ.വി ,ഇസ്‌മാഈല്‍ ബാവ എന്നിവര്‍   പറഞ്ഞു.തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള മരുന്നും റേഷനും ഏപ്രില്‍ മാസത്തോടെ തുടങ്ങാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായും അധ്യക്ഷന്‍ അറിയിച്ചു.മൂന്നു മാസത്തിലൊരിക്കല്‍ നടത്തിവരുന്ന സംഗമങ്ങള്‍ ഏറെ പ്രയോജനകരമാണെന്നും അടുത്ത സംഗമം മെയ്‌ 29 ന്‌ നടത്താനും തിരുമാനിച്ചു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ ഈ വര്‍ഷാവസാനത്തോടെ ഒരു സുവനിര്‍ പ്രസിദ്ധീകരിക്കാനും അതിന്റെ പ്രാഥമികമായ അന്വേഷണങ്ങള്‍ക്കും ആലോജനകള്‍ക്കുമായി അസീസ്‌ മഞ്ഞിയിലിന്റെ നേതൃത്വത്തില്‍ അബ്‌ദുന്നാസര്‍ അബ്‌ദുല്‍കരീം,അബു മുഹമ്മദ്‌മോന്‍ എന്നിവരടങ്ങുന്ന മൂന്നംഗസമിതിയെ ഉത്തരവാദപ്പെടുത്തുകയും ചെയ്‌തു.