നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 4 March 2017

മുഹമ്മദന്‍‌സ്‌ മാമാങ്കം ഗം‌ഭീര തുടക്കം

തിരുനെല്ലൂര്‍:കലാ കായിക പാരമ്പര്യമുള്ള തിരുനെല്ലുരിന്റെ ചരിത്രത്താളുകള്‍ക്ക് മിഴിവേകുന്ന സം‌രംഭം എന്ന ആമുഖത്തോടെയാണ്‌ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.കെ.ഹുസൈന്‍ തന്റെ പ്രഭാഷണം ആരം‌ഭിച്ചത്‌.മിഴിവാര്‍‌ന്ന അക്ഷരങ്ങളിലൂടെ മണി ദീപം തെളിയിച്ച് അനശ്വരമായ പ്രകാശത്തില്‍ അലിഞ്ഞു ചേര്‍‌ന്ന ബാല പ്രതിഭ അബ്‌സാര്‍ മഞ്ഞിയില്‍ വിന്നേ്‌ഴ്‌സ്‌ ട്രോഫിയ്‌ക്കും ; സഹൃദയരുടെ മനസ്സുകളില്‍ നൊമ്പര പൂക്കള്‍ വിരിയിച്ച്‌ അനന്തതയിലേയ്‌ക്ക് പറന്നുയര്‍‌ന്ന സര്‍ഗാധനന്‍ സുഹൈല്‍ സൈനുദ്ധീന്‍ റണ്ണേഴ്‌സ്‌ ട്രോഫിയ്‌ക്കും വേണ്ടിയുള്ള അഖില കേരള ഫൈവ്‌സ്‌ ഫ്‌ളഡ്‌ ലൈറ്റ് ഫുട്‌ബോള്‍ ടുര്‍‌ണമന്റ് ഉദ്‌ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു സം‌സാരിക്കുകയായിരുന്നു പ്രസിഡണ്ട്‌.

ഗ്രാമീണ മേഖലയില്‍ കളികളും കളിക്കളങ്ങളും അതു വഴി സൗഹൃദക്കൂട്ടായ്‌മകളും തിരിച്ചു വരട്ടെ എന്ന പ്രാര്‍‌ഥനയായിരുന്നു മുല്ലശ്ശേരി ബ്ലോക് പ്രസിഡണ്ട്‌ ശ്രീമതി.ലതിക വേണു ഗോപാലിന്റെ പ്രത്യാശ.ഗ്രാമ പ്രദേശങ്ങള്‍ക്ക്‌ കളിക്കളുങ്ങളൊരുക്കുന്നതില്‍ പ്രാദേശിക ഗ്രാമ സഭകള്‍ ഗൗരവ പൂര്‍‌വ്വം പരിഗണിക്കണമെന്ന അഭ്യര്‍‌ഥന ഉസ്‌മാന്‍ മഞ്ഞിയില്‍ സമര്‍‌പ്പിച്ചു.മനസ്സിനും ശരീരത്തിനും ആരോഗ്യം പ്രദാനം ചെയ്യാന്‍ പ്രാപ്‌തമായ കളികള്‍ പ്രോത്സാഹിക്കപ്പെടണം എന്നു ബഹു ജമാല്‍ ബാപ്പുട്ടി ഓര്‍മ്മിപ്പിച്ചു,കളികളും കളങ്ങളും നാടിന്റെ പൂര്‍‌വ ചരിത്രം മുതല്‍ തന്നെ പ്രശോഭിച്ചു നില്‍‌ക്കുന്ന നാടായിരുന്നു പെരിങ്ങാട്.ഇന്നും ആ പൂര്‍‌വ കാലത്തെ കാത്തു സൂക്ഷിക്കാനാവുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു ബഹു അബു കാട്ടില്‍.ആധുനിക സാങ്കേതികതയിലൂടെ നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുന്ന നന്മകള്‍ തിരിച്ചു കൊണ്ടുവരാന്‍ ഇത്തരം കായിക വിനോദങ്ങള്‍ നിമിത്തമാകും എന്ന്‌ പാവറട്ടി എസ്‌.ഐ അരുണ്‍ അഭിപ്രായപ്പെട്ടു.

അബ്‌ദുല്‍ കബീര്‍ ആര്‍.വി,മുസ്‌ഥഫ എം.എ,അബ്‌ദുല്‍ ജലീല്‍ വി.എസ്‌,ഷം‌സുദ്ധീന്‍ പുതിയ പുര,ഇസ്‌മാഈല്‍ ബാവ,റഷിദ്‌ ഖാലിദ്, തുടങ്ങിയ പ്രമുഖര്‍ വേദിയെ ധന്യമാക്കി.പ്രസിഡണ്ട്‌ അബ്‌ദുല്‍ കബീര്‍ സ്വാഗതം ആശം‌സിച്ചു.സെക്രട്ടറി മുസ്‌ഥഫ നന്ദി പ്രകാശിപ്പിച്ചു.

അതിഥികള്‍ കളിക്കാരെ പരിചയപ്പെട്ടതിനു ശേഷം ആദ്യ മത്സരം കളം നിറഞ്ഞു.കാലാവസ്ഥയില്‍ വന്ന മാറ്റം അജണ്ടകളിലെ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ അനിവാര്യമാക്കിയതായി സെക്രട്ടറി അറിയിച്ചു.

ദിതിരുനെല്ലുര്‍ ഒരുക്കിയ തല്‍സമയ എഫ്.ബി പ്രസാരണം വിദേശ രാജ്യങ്ങളിലുള്ളവര്‍‌ക്ക്‌ സന്തോഷം പകര്‍ന്നു.
ദിതിരുനെല്ലുര്‍