ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 24 March 2017

ഫൈസല്‍ ഇന്നു നാട്ടിലേയ്‌ക്ക്

ദോഹ:ഈയിടെ ഒരു സഹോദരന്റെ പ്രയാസങ്ങള്‍ പങ്കുവെക്കപ്പെട്ടപ്പോള്‍ വളരെ പ്രശാംസാര്‍ഹമായ പ്രതികരണങ്ങളാണ്‌ ലഭിച്ചത്. അടിയന്തര ഘട്ടങ്ങളില്‍ അവസരത്തിനൊത്ത് ഉയരുന്ന ഖു.മാറ്റ്‌ സാരഥി ഷറഫു ഹമീദ്‌,സഹോദരങ്ങളുടെ നോവും വേവും മനസ്സിലാക്കി യഥാ സമയം കളത്തിലിറങ്ങുന്ന ജനറല്‍ സെക്രട്ടറി ഷിഹാബ്‌ ഇബ്രാഹീം,സന്നദ്ധ സമാഹരണങ്ങളില്‍ എല്ലാം മറന്ന്‌ മുന്നിട്ടിറങ്ങുന്ന ട്രഷറര്‍ സലിം നാലകത്ത്,രാപകല്‍ സന്നദ്ധനായ വൈസ്‌ പ്രസിഡണ്ട്‌ റഷീദ്‌ ഖുറൈഷി,സഹകരണ പ്രിയനായ സെക്രട്ടറി ഷൈദാജ്‌ മൂക്കലെ,പ്രവര്‍‌ത്തക സമിതിയിലെ സജീവ അം‌ഗങ്ങള്‍ നസീര്‍ എം.എം,താജുദ്ദീന്‍ കുഞ്ഞാമു പ്രവര്‍‌ത്തക സമിതിയിലെ ബഹുമാന്യരായ അം‌ഗങ്ങള്‍ നാട്ടുകാര്‍, അതിലുപരി കൂട്ടുത്തരവാദിത്വത്തോടുകൂടിയ സമയോചിതമായ ഇടപെടല്‍ എല്ലാം മാതൃകാപരമാണ്‌.
സഹോദരന്‍ ഫൈസല്‍ തുടര്‍ ചികിത്സാര്‍ഥം ഇന്നു നാട്ടിലേയ്‌ക്ക്‌ തിരിയ്‌ക്കും.പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ അസീസ്‌ ഹംസയും കൂടെ പോകുന്നുണ്ട്.നാട്ടിലെത്തിയാല്‍ ഉടനെ അഡ്‌മിറ്റാകാനുള്ള തയ്യാറെടുപ്പുകള്‍ ചെയ്‌തു വെച്ചിട്ടുണ്ട്‌.നാട്ടിലുള്ള ഖ്യു.മാറ്റ്‌ പ്രതിനിധികളുമായി ബന്ധപ്പെട്ടിരുന്നതായി ജനറല്‍ സെക്രട്ടറി അറിയിച്ചു.
ഖ്യു.മാറ്റ്‌ മീഡിയ സെല്‍ സീനിയര്‍ അം‌ഗങ്ങളായ ഹമീദ്‌ ആര്‍.കെ,അസിസ്‌ മഞ്ഞിയില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഫൈസലിനെ സന്ദര്‍‌ശിച്ച്‌ നാട്ടിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ ഉറപ്പ്‌ വരുത്തുകയും സമാശ്വസിപ്പിക്കുകയും ചെയ്‌തു. ജനറല്‍ സെക്രട്ടറി ഷിഹാബ്‌ എം.ഐ,ട്രഷറര്‍ സലീം നാലകത്ത്‌ ,താജുദ്ധീന്‍ കുഞ്ഞാമു,നസീര്‍ എം.എം,ആരിഫ്‌ ഖാസ്സിം തുടങ്ങിയ പ്രവര്‍‌ത്തക സമിതി അം‌ഗങ്ങളും ഫൈസലിനെ സന്ദര്‍ശിച്ചിരുന്നു.ഒരു പ്രതിസന്ധിഘട്ടത്തില്‍ എല്ലാ അര്‍ഥത്തിലും ഒപ്പം നിന്ന്‌ സഹായ സഹകരണങ്ങള്‍ നടത്തിയ സ്‌നേഹ സമ്പന്നരായ സഹോദരങ്ങള്‍‌ക്ക്‌ ഫൈസല്‍ നന്ദി രേഖപ്പെടുത്തി.

ഖ്യു.മാറ്റ്‌ മീഡിയ സെല്‍