ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Thursday, 9 March 2017

തിരുനെല്ലൂര്‍ സ്‌കൂള്‍ വാര്‍‌ഷികം

തിരുനെല്ലൂര്‍: തിരുനെല്ലൂര്‍ എ.എം.എല്‍.പി സ്‌കൂള്‍ വാര്‍‌ഷികവും രക്ഷാകര്‍‌തൃ ദിനവും സമുചിതമായി അഘോഷിക്കുന്നു.2017 മാര്‍‌ച്ച്‌ 17  വൈകീട്ട് നാലിന്‌ നടക്കുന്ന വൈവിധ്യമാര്‍‌ന്ന സായാഹ്ന സം‌ഗമം മണലൂര്‍ മണ്ഡലം എം.എല്‍.എ ബഹു. മുരളി പെരുനെല്ലി ഉദ്‌ഘാടനം ചെയ്യും.സ്‌കൂള്‍ മാനേജര്‍ ശ്രീ.അബു കാട്ടില്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പി.ടി.എ പ്രസിഡണ്ട്‌ ശ്രീ.ഷരീഫ്‌ ചിറക്കല്‍ സ്വാഗത പ്രഭാഷണം നടത്തും.വാര്‍‌ഷിക റിപ്പോര്‍‌ട്ട്‌ പ്രധാനാധ്യാപിക ശ്രീമതി ആനി പോള്‍  അവതരിപ്പിക്കും.

മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബഹു. എ.കെ ഹുസൈന്‍ എന്റോവ്‌മന്റ്‌ വിതരണം നിര്‍‌വഹിക്കും.മുല്ലശ്ശേരി എ.ഇ.ഒ ശ്രീ മണി കണ്‌ഠലാല്‍ മുഖ്യാതിഥിയായ വേദിയില്‍ ശ്രീമതി അസ്‌മാബി നിസാര്‍ (ബ്ലോക് പഞ്ചായത്ത്‌ അം‌ഗം) ആശം‌സകള്‍ നേരും.

കൂടാതെ പ്രദേശത്തെ പൗര പ്രമുഖരും ആദരണീയരുമായ.എ.എസ്‌.എം.അസ്‌ഗറലി (ഖ്യു.എസ്‌.എ.പ്രസിഡണ്ട്‌),കെ.പി അഹമ്മദ്‌ ഹാജി (തിരുനെല്ലൂര്‍ മഹല്ല്‌ പ്രസിഡണ്ട്‌),പി.എം രാഘവന്‍ (തിരുനെല്ലൂര്‍ ശിവക്ഷേത്ര ഭരണ സമിതി സെക്രട്ടറി),ഫാദര്‍ യേശുദാസ്‌ ചുങ്കത്ത്‌ സി.എം.ഐ(പ്രിന്‍‌സിപ്പാള്‍ കാര്‍മ്മല്‍ അക്കാദമി ചാലക്കുടി),പി.എം.സുബൈര്‍ (മുന്‍.പി.ടി.എ.പ്രസിഡണ്ട്‌), മോനിഷ പാടൂര്‍ (എം.പി.ടി.എ.പ്രസിഡണ്ട്‌), തുടങ്ങിയവര്‍ വേദിയെ ധന്യമാക്കും.അബൂബക്കര്‍ സിദ്ധീഖ്‌ (പി.ടി.എ. വൈസ്‌ പ്രസിഡണ്ട്‌)നന്ദി പ്രകാശിപ്പിക്കും.

നാട്ടുകാരുടെ മഹനീയ സാന്നിധ്യവും സഹകരണവും ഈ വാര്‍‌ഷികാഘോഷത്തെ തിരുനെല്ലുരിന്റെ ഉത്സവമാക്കി മാറ്റും എന്ന്‌ സം‌ഘാടകര്‍ ശുഭാപ്‌തി പ്രകടിപ്പിച്ചു.

ദിതിരുനെല്ലൂര്‍