ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 10 March 2017

വരകളും വര്‍‌ണ്ണങ്ങളും

നസ്‌റിന്‍ യുസഫിന്റെ വരകളും വര്‍‌ണ്ണങ്ങളും.ഏറെ ആകര്‍ഷകമാണ്‌.ദോഹ എം.ഇ.എസ് വിദ്യാര്‍‌ഥിനിയാണ്‌ നസ്‌റിന്‍.ദോഹ ബാങ്ക്‌ ഉദ്യോഗസ്ഥ്നായ നാലകത്ത്‌ കരുവാങ്കയില്‍ യൂസഫിന്റെയും കൃഷിയിലും പാചകത്തിലും നിപുണയായ ഷാമിലയുടേയും മകളാണ്‌ മഞ്ഞിയില്‍ കുടും‌ബാം‌ഗമായ നസ്‌റിന്‍.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പുറത്തിറക്കുന്ന അക്ഷരോപഹാരം ഈ കലാകാരി സമ്പന്നമാക്കും.

ആയിഷ അഫിദ റഷീദ്,അമീന മഞ്ഞിയില്‍ എന്നീ പ്രതിഭകളുടെ പെന്‍സില്‍ ഇന്ദ്രജാലങ്ങളും അക്ഷരോപഹാരത്തെ ആകര്‍ഷകമാക്കും.