ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 15 April 2017

സൂക്ഷ്‌മ പരിശോധന

ദോഹ:ഖാത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഒരുക്കുന്ന സുവനീര്‍ എഡിറ്റിങ് പുരോഗമിക്കുന്നു.സുവനീറിലെ ആകര്‍ഷക പേജുകളായ പെരിങ്ങാട്‌ പേജിന്റെയും,കായിക തിരുനെല്ലുരിന്റെയും അന്തിമ വിശകലനം ഇന്നു നടന്നു.സുവനീര്‍ സീനിയര്‍ എഡിറ്റര്‍ ഹമീദ്‌ ആര്‍.കെയുടെ ഓഫിസില്‍ വെച്ച്‌ നടന്ന നാലു മണിക്കൂര്‍ നീണ്ട സൂക്ഷ്‌മ പരിശോധനയില്‍ ചീഫ്‌ എഡിറ്റര്‍ അസീസ്‌ മഞ്ഞിയില്‍,എഡിറ്റര്‍ ഹമീദ്‌ ആര്‍.കെ യും കൂടാതെ മുഹമ്മദന്‍‌സിന്റെ പഴയകാല നേതൃനിരയിലെ താജുദ്ധീന്‍ എന്‍.വിയും ക്ഷണിക്കപ്പെട്ടിരുന്നു.പെരിങ്ങാട്‌ താളിന്റെ ആദ്യാന്ത വിവരണങ്ങളിലും കായിക തിരുനെല്ലുരിന്റെ സൂക്ഷ്‌മവും ഹ്രസ്വവുമായ അവതരണരീതിയിലും ആര്‍.കെയും എന്‍.വിയും സന്തുഷ്‌ടി രേഖപ്പെടുത്തി.