ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 8 April 2017

പണിപ്പുര സജീവം

ദോഹ:സുവനീര്‍ പണിപ്പുര ധൃതഗതിയില്‍ സജീവമാണ്‌.രചനകള്‍‌ക്കൊപ്പം ചേര്‍ക്കുന്ന വരകളും പുരോഗമിച്ചു കൊണ്ടിരിക്കുന്നു.വരകളും വര്‍‌ണ്ണങ്ങളും ഒരുക്കാനുള്ള ഭാഗ്യം സിദ്ധിച്ചവരെല്ലാം സ്‌ത്രീ പ്രതിഭകളാണ്‌.നസ്‌റിന്‍ യുസഫ്‌ എം.ഇ.എസ് വിദ്യാര്‍ഥിനിയാണ്‌,അമീന അബ്‌ദുല്‍ അസീസ്‌ സര്‍‌സയ്യിദ്‌ വിദ്യാര്‍ഥിനിയും.ഖത്തര്‍ ഗ്യാസില്‍ ജോലിചെയ്യുന്ന ഷൈനി മുക്താര്‍ വരകളിലും വര്‍‌ണ്ണങ്ങളിലും വിലപ്പെട്ട സം‌ഭാവനകള്‍ നല്‍‌കിയിട്ടുള്ള അനുഗ്രഹീത കലാകാരിയാണ്‌.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ സുവനീറിനു വേണ്ടി ഏറെ സന്തോഷത്തോടെയാണ്‌ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്‌.സുവനീര്‍ ഡിസൈനര്‍ അബു ബിലാല്‍ ഹ്രസ്വകാല അവധിയില്‍ നാട്ടില്‍ പോകുന്നുണ്ട്‌.നിര്‍‌ണ്ണായകമായ ചില നാടന്‍ ചിത്രീകരണങ്ങള്‍ ഈ അവസരത്തില്‍ നടക്കും. സുവനീര്‍ പ്രകാശനം ആഗസ്റ്റ്‌ മാസത്തിലാണ്‌ പ്രതീക്ഷിക്കുന്നത്‌.