ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 7 April 2017

ആരോഗ്യ ക്യാമ്പ്‌

മുല്ലശ്ശേരി:പ്രദേശത്തെ ആരോഗ്യ ബോധവത്കരണത്തിന്റെയും സമൂഹത്തിലെ ആരോഗ്യ സുരക്ഷയുടേയും ഭാഗമായി മുല്ലശ്ശേരി പഞ്ചായത്ത്‌ തിരുനെല്ലൂരില്‍ ഹോമിയോ ആരോഗ്യ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.
08.04.2017ശാനിയാഴ്‌ച കാലത്ത് പത്ത്‌ മണി മുതല്‍ ഉച്ചക്ക്‌ പന്ത്രണ്ട്‌ മണി വരെ ക്യാമ്പ്‌ നീണ്ടു നില്‍‌ക്കും.തിരുനെല്ലൂർ എ.എം.എൽ.പി. സ്കൂളിൽ വെച്ച് നടക്കുന്ന ക്യാമ്പില്‍ ചികിത്സയും മരുന്നും സൗജന്യമായിരിയ്‌ക്കും. ഈ സുവർണ്ണാവസരം പ്രദേശത്തുള്ളവര്‍ പരമാവധി ഉപയോഗപെടുത്തണമെന്നു മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ അം‌ഗം ഷരീഫ്‌  ചിറക്കല്‍ അഭ്യര്‍‌ഥിച്ചു.