നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday 10 May 2017

സൗഹൃദ യാത്ര

ദോഹ:ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ ഒരുക്കുന്ന സൗഹൃദ യാത്രയുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ സൗഹൃദയാത്രാ ഉപ സമിതി  സജീവമാകുകയാണ്‌.സൗഹൃദ യാത്രാ ചെയര്‍‌മാന്‍ അബ്‌ദുല്‍ നാസ്സര്‍ അബ്‌ദുല്‍ കരീമിന്റെ അസൗകര്യം പരിഗണിച്ച്‌ വൈസ്‌ പ്രസിഡണ്ട്‌ കെ.ജി റഷീദിന്റെ നേതൃത്വത്തിലാണ്‌ നിര്‍‌ത്തിവെക്കപ്പെട്ട സൗഹൃദയാത്രയുടെ ഒരുക്കങ്ങള്‍ വീണ്ടും പുരോഗമിക്കുന്നത്‌.

വിവിധ കാരണങ്ങളാല്‍ പലപ്പോഴും മാറ്റിവെയ്‌ക്കപ്പെട്ട സൗഹൃദ യാത്ര മെയ്‌ 19 വെള്ളിയാഴ്‌ച സം‌ഘടിപ്പിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍‌ന്ന അടിയന്തര ഉപ സമിതി യോഗം തിരുമാനിച്ചു.സൗഹൃദയാത്രയുടെ കണ്‍വീനറായി ആക്‌റ്റിങ് ജനറല്‍ സെക്രട്ടറി ഷൈദാജ്‌ മൂക്കലെയെ ഉത്തരവാദപ്പെടുത്തി.

മെയ്‌ 19  ന്‌ വെള്ളിയാഴ്‌ച വൈകീട്ട്‌ 2.30 ന്‌ പുറപ്പെട്ട്‌ വൈകീട്ട്‌ 3.30 ന്‌ നിശ്ചയിക്കപ്പെട്ട ലൊക്കേഷനായ അല്‍‌ഖോര്‍ ഏദന്‍ റിസോര്‍ട്ടിലെത്തുമെന്നു പ്രതീക്ഷിക്കുന്നു.ഖ്യു.മാറ്റ്‌ മാര്‍‌ഗനിര്‍ദേശക രേഖയുടെ അവതരണവും അതോടനുബന്ധിച്ച ഔദ്യോഗിക അജണ്ടകളും സൗഹൃദ സം‌ഗമത്തില്‍ നടക്കും.കൂടാതെ.കളിയും കാര്യവും അതിര്‍ ലം‌ഘിക്കാത്ത വിനോദങ്ങളും ഉണ്ടാകും. കേട്ടെഴുത്ത്‌,പിരിച്ചെഴുത്ത്‌,പ്രവാസ കാലത്ത്‌,നിമിഷ പ്രസം‌ഗം,ക്വിസ്സ് മത്സരം,മധുരമീ സൗഹൃദം തുടങ്ങിയ നിരുപ്രദ്രവകരമായ മത്സരങ്ങളും തുടര്‍‌ന്ന്‌ ചില കായിക മത്സരങ്ങളും അരങ്ങേറും.അത്താഴം കഴിച്ച്‌ തിരിച്ച്‌ പോരും.

ദോഹയില്‍ നിന്നും പ്രസ്‌തുത റിസോര്‍‌ട്ടിലേയ്‌ക്ക്‌ ഏകദേശം 40 കിലോ മീറ്റര്‍  യാത്രാ ദൂരമുണ്ട്‌.കളിക്കാനും കുളിക്കാനും  പരസ്‌പരം മനസ്സ്‌ തുറക്കാനും ഒക്കെ സൗകര്യവും സ്വാതന്ത്ര്യവും ഉണ്ടായിരിയ്‌ക്കും.അതിലുപരി പ്രോഗ്രാമിലെ ഏറ്റവും ആകര്‍ഷക ഘടകമായ പാചകം ചെയ്യാനുള്ള സൗകര്യവും ഉണ്ടാകും.ഏതായാലും അം‌ഗങ്ങളൊത്തുള്ള സൗഹൃദയാത്രയുടെ പ്രാധാന്യത്തെ കുറിച്ച്‌ ഏറെ വിശദീകരണം ആവശ്യമില്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ വൈകാതെ ബന്ധപ്പെട്ടവര്‍ അറിയിക്കും.

യാത്രയില്‍ ഒരു ലഘു ഭക്ഷണം വാഹനത്തില്‍ വിതരണം ചെയ്യും.യാത്രയിലും ലൊക്കേഷനിലും അം‌ഗങ്ങളെ സന്തോഷിപ്പിക്കും വിധമുള്ള  പരിപാടികള്‍‌ക്ക്‌ മീഡിയ സെല്‍ വിഭാഗം നേതൃത്വം നല്‍‌കും.
അം‌ഗങ്ങള്‍ തമ്മിലുള്ള ഊഷ്‌മളമായ ബന്ധം ഊട്ടിയുറപ്പിക്കാന്‍ സൗഹൃദയാത്ര നിമിത്തമാകുമെന്ന പ്രതീക്ഷ സാക്ഷാല്‍‌കരിക്കപ്പെടട്ടെ എന്ന പ്രാര്‍ഥനയാണ്‌ നേതൃത്വത്തിനുള്ളത്‌.

മീഡിയാ സെല്‍