ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Wednesday, 10 May 2017

നഫീസക്കുട്ടി ഇടശ്ശേരി മരണമടഞ്ഞു

ബാവു മഞ്ഞിയിലിന്റെ മകള്‍ നഫീസക്കുട്ടി ഇടശ്ശേരി അല്ലാഹുവിലേയ്‌ക്ക് യാത്രയായി.ഇന്നു (10.05.2017 ബുധനാഴ്‌ച) പുലര്‍‌ച്ചയ്‌ക്കായിരുന്നു അന്ത്യം.കുറേ നാളായി രോഗ ശയ്യയിലായിരുന്നു. വൈകുന്നേരം ഖബറടക്കം നടക്കും.അല്ലാഹു പരേതയുടെ പരലോകം പ്രകാശ പൂരിതമാക്കി കൊടുക്കുമാറാകട്ടെ.

ഭര്‍‌ത്താവ്‌:- പരേതനായ അബ്‌ദു റഹ്‌മാന്‍ ഇടശ്ശേരി.മക്കള്‍:-ബഷീര്‍,റഷീദ്‌,ഷം‌സുദ്ധീന്‍,ത്വാഹിറ.ഷഫീന,ഷരീഫ്‌,ഷറഫുദ്ധീന്‍,സീനത്ത്‌.സഹോദരങ്ങള്‍:‌‌‌-പരേതനായ മുഹമ്മദ്‌,അബ്‌ദുല്ലക്കുട്ടി,ഉസ്‌മാന്‍,സൈനബ ഇടശ്ശേരി,പരേതയായ ഹാജറ.