നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Tuesday 4 July 2017

മിഹ്‌റജാനുല്‍ ബിദായ

തിരുനെല്ലൂര്‍:വിജ്ഞാനം വിശ്വാസിയുടെ കളഞ്ഞു പോയ സ്വത്താണ്‌.എന്നതാണ്‌ പ്രവാചക പാഠം.വിശ്വാസികളുടെ പ്രാര്‍‌ഥനയെന്ന ആയുധത്തെ കൂടുതല്‍ തിളക്കമാര്‍ന്നതാകുന്നതും വിജ്ഞാന സമ്പാദനമാണ്‌.പുതിയ അധ്യയന വര്‍‌ഷഷവും പുതിയ പഠിതാക്കളും സ്വാഗതം ചെയ്യപ്പെട്ടു.
നൂറുല്‍ ഹിദായ മദ്രസ്സയില്‍ പുതിയ അധ്യയനാരം‌ഭവും പ്രവേശനോത്സവവും (മിഹ്‌റജാനുല്‍ ബിദായ) സമുചിതമായി ആഘോഷിച്ചതായി റിപ്പോര്‍‌ട്ടു ചെയ്യുന്നു.ആഘോഷപ്പൊലിമയുടെ മാറ്റു കൂട്ടാന്‍ ഗ്രാമ സഭ പ്രതിനിധികളായ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ ആദരണീയനായ പ്രസിഡണ്ട്‌ ഹുസൈന്‍ എ.കെ,മുല്ലശ്ശേരി ഗ്രാമ പഞ്ചായത്ത്‌ അം‌ഗം ഷരീഫ്‌ ചിറക്കല്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.മഹല്ലു പ്രസിഡണ്ട്‌ ഹാജി കെ.പി അഹമ്മദ്‌,മഹല്ലിന്റെയും മദ്രസ്സയുടെയും സെക്രട്ടറിമാര്‍ ജമാല്‍ ബാപ്പുട്ടി,നൗഷാദ്‌ ഇബ്രാഹീം,മഹല്ലു ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി,മദ്രസ്സ സദര്‍,മദ്രസ്സാ അധ്യാപകര്‍,മഹല്ലിന്റെ നേതൃ നിരയിലുള്ളവര്‍ കൂടാതെ  സമിതി അം‌ഗങ്ങളും രക്ഷിതാക്കളും പങ്കെടുത്തു.ഖത്വീബ്‌ അബ്‌ദുല്ല അഷ്‌റഫി നവാഗതര്‍ക്ക്‌ ആദ്യാക്ഷരം പകര്‍‌ന്നു.പ്രാര്‍‌ഥനാ നിര്‍‌ഭരമായിരുന്ന സദസ്സില്‍ ക്ഷണിക്കപ്പെട്ട അഥിതികള്‍ ആശംസകള്‍ നേര്‍‌ന്നു.