ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 25 May 2018

യു.എ.ഇ തിരുനെല്ലൂര്‍ കൂട്ടായ്‌മയുടെ ഇഫ്‌ത്വാര്‍ സംഗമം

ഷാര്‍‌ജ:എമിറേറ്റ്‌സിലെ യു.എ.ഇ തിരുനെല്ലൂര്‍ കൂട്ടായ്‌മയുടെ ഇഫ്‌ത്വാര്‍ സംഗമം അബുഷഖാറയിലുള്ള ഇന്ത്യന്‍ കോഫി ഹൗസ്‌ റസ്‌റ്റോറന്റില്‍ വെച്ച് മെയ്‌ 25 വെള്ളിയാഴ്‌ച സം‌ഘടിപ്പിക്കുമെന്ന്‌ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.യു.എ.ഇ യിലുള്ള തിരുനെല്ലൂര്‍ പ്രവാസികളെ ഏകോപിപ്പിക്കുന്നതിലും പരസ്‌പരമുള്ള സൗഹൃദങ്ങള്‍ നിലനിര്‍‌ത്തുന്നതിലും നാടിന്റെ നന്മയ്‌ക്കായി ക്രിയാത്മകമായി ഇടപെടുന്നതിലും നിസ്‌തുലമായ പങ്കു വഹിച്ചു കൊണ്ടിരിക്കുന്ന കൂട്ടായ്‌മയുടെ വാര്‍‌ഷിക സം‌ഗമം കൂടെയാണ്‌ റമദാനിലെ ഇഫ്‌ത്വാര്‍ സം‌ഗമം.സേവന സാന്ത്വന സാമൂഹ്യ സാംസ്‌കാരിക വൈജ്ഞാനിക വിദ്യാഭ്യാസ രം‌ഗത്തും ഈ പ്രവാസി കൂട്ടായ്‌മയുടെ കയ്യൊപ്പ്‌ നില നിര്‍‌ത്തിപ്പോരുന്നു.

2018 വിദ്യാഭ്യാസ വര്‍‌ഷത്തില്‍ ഉന്നത വിജയ ശതമാനം കരസ്ഥമാക്കിയ ഫായിസ റാഫിയെ സം‌ഗമത്തില്‍ വെച്ച്‌ പ്രത്യേക പ്രോത്സാഹനം നല്‍‌കി ആദരിക്കുമെന്നും കൂട്ടായ്‌മയുടെ കോഡിനേറ്റര്‍ അറിയിച്ചു.

യു.എ.ഇ തിരുനെല്ലൂര്‍ കൂട്ടായ്‌മയുടെ സൗഹൃദ വാര്‍‌ഷിക ഇഫ്‌ത്വാര്‍ സം‌ഗമത്തിന്‌ തിരുനെല്ലൂരിലെ വിവിധ പ്രവാസി സം‌ഘങ്ങള്‍ ആശം‌സകള്‍ നേര്‍‌ന്നു.

ദിതിരുനെല്ലൂര്‍:-