നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Wednesday, 12 May 2021

ആർ.കെ മുഹമ്മദ്‌ മോൻ മരണപെട്ടു

തിരുനെല്ലൂര്‍:രായമ്മരക്കാർ വീട്ടിൽ വടക്കന്റെ കായില്‍ പരേതനായ കുഞ്ഞുമോന്‍ മകന്‍ ആർ.കെ മുഹമ്മദ്‌ മോൻ മരണപെട്ടു.കുറച്ച് മാസങ്ങളായി അര്‍‌ബുദ രോഗ ബാധിതനായി ചികിത്സയില്‍ ആയിരുന്നു.വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ഭാര്യ:മും‌താസ്.മക്കള്‍: അജ്‌മല്‍, നഹ്‌ല. സഹോദരങ്ങള്‍: ആര്‍.കെ മുസ്‌തഫ,ആര്‍.കെ സിദ്ധീഖ്‌,കയ്യു കുഞ്ഞുമോന്‍ പടയത്ത്,റുഖിയ കുഞ്ഞുബാവു കെട്ടുങ്ങല്‍,റാബിയ മുഹമ്മദ്‌ കുട്ടി,സുഹറ ഇസ്‌മാഈല്‍ ബാവ, ജമീല അബ്ബാസ്,റമി അലി തിരുവത്ര.

ഖബടക്കം തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍‌സ്ഥാനില്‍.

മുഹമ്മദ്‌മോന്റെ നിര്യാണത്തില്‍ നന്മ തിരുനെല്ലൂര്‍ സാം‌സ്‌ക്കാരിക സമിതി അനുശോചനം രേഖപ്പെടുത്തി.പരേതനു വേണ്ടി പ്രാര്‍‌ഥിക്കാന്‍ പ്രത്യേകം അഭ്യര്‍‌ഥിച്ചു.പരേതന്റെ പാരത്രിക ജീവിതം പ്രകാശമയമാക്കി അനുഗ്രഹിക്കുമാറാകട്ടെ. 

=========

നന്മയുടെ അനുശോചനം....

നമുക്കിടയിൽനിന്നും , അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി മുഹമ്മദ് മോനും യാത്രയായി.

ചെറുപ്പകാലം മുതലേ അടുത്തറിയാവുന്ന സൗമ്യനായ, വളരെ മര്യാദക്കാരനായ വ്യക്തിത്വം. നാട്ടിലും, ഖത്തറിലെ പ്രവാസകാല ജീവിതത്തിലും എല്ലാവരുമായും  സ്നേഹ - ബഹുമാനങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം.

അടുത്ത കാലത്താണ് ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തെ അലട്ടാൻ തുടങ്ങിയത്. ഇത്ര പെട്ടെന്ന് മരണം സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലല്ലോ...

നന്മ തിരുനെല്ലൂരിന്റെ സഹകാരിയും ആത്മ ബന്ധുവും ആയിരുന്നു മുഹമ്മദ് മോൻ. സമയാസമയങ്ങളിൽ  അദ്ദേഹത്തിന്റെ സഹായങ്ങളും പ്രോത്സാനങ്ങളും സംഘടനക്ക് ലഭിച്ചിട്ടുണ്ട്.


അദ്ദേഹത്തിന്റെ അകാല വേർപാടിൽ നന്മ തിരുനെല്ലൂരിന്റെ ദുഃഖം രേഖപ്പെടുത്തുന്നു.

ജീവിത കാലത്ത് അറിഞ്ഞും അറിയാതെയും സംഭവിച്ചു പോയ അദ്ദേഹത്തിന്റെ എല്ലാ പാപങ്ങളും അള്ളാഹു പൊടുത്ത് കൊടുത്ത് സ്വർഗീയാവകാശിയാക്കി അനുഗ്രഹിക്കട്ടെ - ആമീൻ.

അതീവ ദുഃഖത്തോടെ ..

നന്മ തിരുനെല്ലൂർ സാംസ്ക്കാരിക സമിതി.