നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday, 10 August 2019

ജാഗ്രതയോടെ നന്മ തിരുനെല്ലൂര്‍

തിരുനെല്ലൂര്‍:അതീവ ജാഗ്രതയോടെ നാടിനും നാട്ടുകാര്‍‌ക്കും വേണ്ടി സദാ ഉണര്‍‌ന്നിരിക്കാന്‍ നന്മ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി ആഹ്വാനം ചെയ്‌തു.
 
ചെയര്‍‌മാന്‍ ഇസ്‌മാഈല്‍ ബാവയുടെ അധ്യക്ഷതയില്‍ വൈസ്‌ ചെയര്‍‌മാന്‍ വി.എസ്‌ അബ്‌ദുല്‍ ജലീലിന്റെ വസതിയില്‍ ചേര്‍‌ന്ന അടിയന്തിര യോഗത്തില്‍ പ്രകൃതി ക്ഷോപ നിവാരണ മാര്‍‌ഗ്ഗങ്ങളും പ്രവര്‍‌ത്തനങ്ങളുടെ വിവിധ വശങ്ങളും വിശദീകരിക്കപ്പെട്ടു.അവശ്യ ഘട്ടങ്ങളില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും സേവന രീതികളും പരസ്‌പരം പങ്കുവെക്കപ്പെട്ടു.മുന്‍ അനുഭവങ്ങളില്‍ നിന്നുള്ള പാഠങ്ങളും പരിശീലനങ്ങളും നന്മയുടെ രക്ഷാ പ്രവര്‍‌ത്തന ദൗത്യത്തിന്‌ മുതല്‍ കൂട്ടാവും എന്ന്‌ വിലയിരുത്തപ്പെട്ടു.അതീവ ജാഗ്രതയോടെ സുസജ്ജമായ സേവന സന്നദ്ധമായ നന്മ രക്ഷാ പ്രവര്‍‌ത്തന സം‌ഘത്തിന്‌ വേണ്ട ജാഗ്രതാ നിര്‍‌ദേശങ്ങള്‍ യോഗത്തില്‍ നല്‍‌കപ്പെട്ടു.

നന്മ രക്ഷാധികാരി ആർ.കെ.ഹമീദ്‌ ,റഷീദ് മതിലകത്ത്,നൗഷാദ്,ഉസ്മാൻ പി.ബി എന്നിവർ നന്മ തിരുനെല്ലൂര്‍ രക്ഷാ പ്രവര്‍‌ത്തനങ്ങളുടെ വിവിധ വശങ്ങള്‍ വിശദീകരിച്ചു.

അബ്‌ദുല്‍ വഹാബ്‌,നിസാര്‍,മുഹ്‌സിന്‍,ഫസീഹ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള രക്ഷാ പ്രവര്‍‌ത്തക സം‌ഘം രാപകല്‍ സജ്ജമായിരിയ്‌ക്കും.നന്മ റസ്‌ക്യു ടീമിനെ ബന്ധപ്പെടാനുള്ള നമ്പറുകള്‍ യഥാ ക്രമം 9497161940, 9072800519, 9072739572, 9048503919.

നാടും നഗരങ്ങളും പ്രളയ ഭീതിയിലായതിന്റെ പശ്ചാത്തലത്തില്‍ വിളിച്ച്‌ ചേര്‍‌ക്കപ്പെട്ട നന്മ തിരുനെല്ലൂര്‍ അടിയന്തിര സമിതിയില്‍ യുവാക്കളുടെ സാന്നിധ്യവും സഹകരണവും പ്രശം‌സനീയമായിരുന്നു.കണ്‍‌വീനര്‍ ഷം‌സുദ്ദീന്‍ പി.എം യോഗ അജണ്ടകള്‍ ക്രമീകരിക്കുകയും വിശദീകരിക്കുകയും ചെയ്‌തു.
 
ദിതിരുനെല്ലൂര്‍