സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശത്തെ പ്രോജ്ജ്വലമാക്കി ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ ഇഫ്‌ത്വാര്‍ വിരുന്നും ക്യാമ്പയിന്‍ ഉദ്‌ഘാടനവും ധന്യമായി.ഖ്യുമാറ്റ് ഏറെ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമ്പന്നമാണെന്ന് സദസ്സില്‍ ഓര്‍മ്മിപ്പിക്കപ്പെട്ടു.മഹല്ല് പ്രസിഡണ്ട് ജനാബ് ഉമര്‍ കാട്ടില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മഹല്ല് ഖത്വീബ് അബ്‌ദുല്ല അഷറഫി,ഖത്തര്‍ തിരുനെല്ലൂര്‍ പ്രവാസി കൂട്ടായ്‌മയുടെ സ്ഥാപക അംഗം ഹാജി അബ്‌ദു റഹിമാന്‍, ഖ്യുമാറ്റ് മുന്‍ പ്രസിഡണ്ട് അബു കാട്ടില്‍,അസ്‌ഗറലി തങ്ങള്‍,പി.കെ രാജന്‍,ഹാജി ഹുസൈന്‍ എന്നിവര്‍ വേദിയെ ധന്യമാക്കി.
നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി പ്രസിഡന്റ് റഹ്‌മാന്‍ തിരുനെല്ലൂര്‍,സലഫി മസ്‌ജിദ് ഖത്വീബ് മുഹമ്മദലി തച്ചമ്പാറ,ഷരീഫ് ചിറക്കല്‍ തുടങ്ങി വേദിയിലും സദസ്സിലും പ്രമുഖരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി.
സിറാജ് മൂക്കലെയും ഷിഫാസ് എന്നിവര്‍ സംഗമത്തിന്റെ വിവിധ രംഗങ്ങളെ കൃത്യമായി പരിപാലിക്കുന്നതിനും പരിഹരിക്കുന്നതിനും നേതൃത്വം നല്‍കുന്നതില്‍ മുന്‍ നിരയിലുണ്ടായിരുന്നു.
വിശുദ്ധ ഖുര്‍ആന്‍ മനഃപ്പാഠമാക്കിയ ഹാഫിദ് മുഹമ്മദ് ഹാദിയെ ഉപഹാരം നല്‍കി മുഹമ്മദ് ഫൈസി ആദരിച്ചു.മുഹമ്മദന്‍സ് സ്‌പോര്‍ട്‌സ് & ആര്‍ട്‌സ് ക്ലബ്ബ്,ഇന്‍റ്റര്‍ നാഷണല്‍ ഷോട്ടൊകാന്‍ കരാട്ടെ അസ്സോസിയേഷന്‍ തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഉപഹാരങ്ങള്‍ നല്‍കി.ബിസ്‌മി ഫിഷ്‌സെന്ററിന്റെ ക്യാഷ് അവാര്‍ഡും സമ്മാനിച്ചു.
തിരുനെല്ലൂര്‍ മഹല്ലിലെ വിവിധ സംഘങ്ങളും സംഘടനാ പ്രതിനിധികളും അംഗങ്ങളും പങ്കെടുത്ത സംഗമം ഹൃദ്യമായ അനുഭവമായി അടയാളപ്പെടുത്തപ്പെട്ടു.യുവാക്കളുടെ നിറ സാന്നിധ്യം ഇഫ്‌ത്വാര്‍ സംഗമത്തെ കൂടുതല്‍ മികവുള്ളതാക്കി.സ്വാദിഷ്‌ടമായ വിഭവങ്ങളുടെ രുചി പോലെ എല്ലാ അര്‍ഥത്തിലും കെട്ടിലും മട്ടിലും മികച്ചു നിന്ന സൗഹൃദ സദസ്സായിരുന്നു ഇഫ്‌ത്വാര്‍ സംഗമം എന്നു വിലയിരുത്തപ്പെട്ടു.
ഹാഫിദ് മുഹമ്മദ് ഹാദിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച ഇഫ്‌ത്വാര്‍ മജ്‌ലിസില്‍ ഖ്യുമാറ്റ് അസി.ജനറല്‍ സെക്രട്ടറി അനസ് ഉമര്‍ സ്വാഗതമാശംസിച്ചു.അസ്സോസിയേഷന്‍ പ്രതിനിധി സലീം നാലകത്ത് നന്ദി പ്രകാശിപ്പിച്ചു.ചരിത്രത്തില്‍ തുല്യതയില്ലാത്ത യാതനകള്‍ അനുഭവിക്കുന്ന ഫലസ്‌തീന്‍ - ഗസ്സ ഓര്‍ത്തു കൊണ്ടും പ്രാര്‍ഥിച്ചു കൊണ്ടൂമാണ് സംഗമം തുടങ്ങിയത്.സൈനുദ്ദീന്‍ ഖുറൈഷി വേദി നിയന്ത്രിച്ചു.
------------