ഇന്ന് ജുമുഅ നിസ്‌കാരാനന്തരം ലഖുലേഖ വിതരണം ചെയ്യും.പള്ളികളിലും മഹല്ലിലും പ്രദേശത്തെ ഓരോ വീട്ടിലും ഈ പ്രചരണ സന്ദേശം എത്തിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് പറഞ്ഞു.റമദാന്‍ അവസാനത്തിലെ വര്‍ഷാവര്‍ഷം നടക്കുന്ന ഒരു ഇഫ്‌ത്വാര്‍ സംഗമം എന്നതില്‍ നിന്നും വളരെ ഗൗരവമുള്ള ഒരു ജാഗ്രതാ സന്ദേശത്തെ സമൂഹത്തില്‍ എത്തിക്കുക എന്നതാണ് ഖ്യുമാറ്റ് ഉന്നം വെക്കുന്നത്.
മാര്‍ച്ച് 30 ന് വൈകീട്ട് സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ എന്ന പ്രമേയത്തിലുള്ള ക്യാമ്പയിന്‍ അഡ്വ.മുഹമ്മദ് ഫൈസി ഓണംപിള്ളി പ്രാരംഭം കുറിക്കും.മഹല്ല് ഖത്വീബിന്റെ സാന്നിധ്യത്തില്‍ മഹല്ല് പ്രസിഡന്റ് ഉമര്‍കാട്ടില്‍ അധ്യക്ഷത വഹിക്കുന്ന സംഗമത്തില്‍ ഖ്യുമാറ്റിന്റെ മുന്‍ കാല സജീവ പ്രവര്‍ത്തകരും മുന്‍ നേതൃത്തവും അവധിയില്‍ നാട്ടിലുള്ള അംഗങ്ങളും പ്രവര്‍ത്തകരും സദസ്സിനെയും വേദിയെയും സമ്പന്നമാക്കും.
സൗഹൃദ ഇഫ്‌ത്വാര്‍ സംഗമവും ക്യാമ്പയിന്‍ ഉദ്‌ഘാടനവും വിജയിപ്പിക്കാന്‍ സഹൃദയരായ എല്ലാ നാട്ടുകാരുടെയും സഹകരണവും സാന്നിധ്യവും അനിവാര്യമാണെന്ന് ഖ്യുമാറ്റ് പ്രസിഡന്റ് ഷറഫു ഹമീദ് അഭ്യര്‍ഥിച്ചു.
=========