നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 30 March 2025

റമദാന്‍ കിറ്റ് വിതരണം ചെയ്‌തു

മഹല്ല് തിരുനെല്ലൂര്‍ പ്രസിഡണ്ട് ഉമര്‍‌കാട്ടിലിന്റെ സാന്നിധ്യത്തില്‍ ഖത്തീബ്  ഉസ്‌‌താദിന്റെ പ്രാര്‍‌ഥനക്ക്‌ ശേഷം, ഇന്ന് രാവിലെ 7 മണിക്ക്  റമദാൻ കിറ്റുകളുടെ വിതരണത്തിനു തുടക്കമായി. മഹല്ല് പ്രസിഡന്റ്‌, ‌ ഖത്തീബ്‌ ഉസ്‌താദ് അബ്‌ദുല്ല അഷ്‌റഫിയില്‍ നിന്നും ഏറ്റുവാങി കിറ്റ്‌ വിതരണത്തിന്റെ ഉത്ഘാടനം നിർവഹിച്ചു.

ഖ്യുമാറ്റ് എക്‌സിക്യുട്ടീവ്‌ അംഗം സലീം നാലകത്ത്‌, മെമ്പർ സിറാജ് മൂക്കലെ എന്നിവരുടെ നേത്യത്വത്തിൽ അവധിയില്‍ നാട്ടിലുള്ള ഖ്യുമാറ്റ്   സെക്രട്ടറിമാരായ അനസ്‌ ഉമർ, അനീസ്‌ അബ്ബാസ്, ഖ്യുമാറ്റ് അംഗങ്ങളായ ജാസിം ഹനീഫ, ജ‌അ്‌ഫർ ഉമർ, ഷിഫാസ്‌ എന്നിവർ വിതരണത്തിന് മുൻ നിരയിൽ ഉണ്ടായിരുന്നു. 

മഹല്ലിലെ നാലു പ്രദേശങ്ങളിലെയും (പടിഞ്ഞാറക്കര, കിഴക്കേക്കര, മുളന്തറ, കുന്നത്ത്)  തിരഞ്ഞെടുത്ത അർഹരായ  180 കുടുംബങ്ങൾക്കാണ്  മാം‌സം അടക്കമുള്ള കിറ്റുകൾ  വിതരണം ചെ‌യ്‌തത്.

===========