നന്മ തിരുനല്ലൂർ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച ഇഫ്‌ത്വാര്‍ സംഗമം സഹൃദയരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പവിത്രവും പരിപാവനവുമായ പുണ്യ റമദാൻ മാസത്തിൽ പരസ്‌പര സ്‌നേഹവും സാഹോദര്യവും സൗഹൃദ ബന്ധങ്ങളും ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി നന്മ തിരുനെല്ലൂർ സാംസ്‌ക്കാരിക സമിതി നൂറുൽഹിദായ മദ്രസ ഹാളിൽ ഇഫ്‌ത്വാര്‍ സംഗമം സംഘടിപ്പിച്ചു.
സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകർ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങി സമൂഹത്തിലെ പ്രമുഖർ സംഗമത്തിൽ സംബന്ധിച്ചു.
തിരുനല്ലൂർ മഹല്ല് ഖത്വീബ് അബ്‌ദുല്ല അഷ്റഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സംഗമത്തിൽ പ്രസിഡണ്ട് റഹ്‌മാന്‍ തിരുനെല്ലൂർ അധ്യക്ഷത വഹിച്ചു. 'ലഹരിയിൽ അഭിരമിക്കുന്ന കൗമാര യുവത്വങ്ങളുടെ വർത്തമാനവും ഭാവിയും' എന്ന ശീര്‍ഷകത്തില്‍ മുഹമ്മദലി തച്ചമ്പാറ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡണ്ട് ഉമ്മർ കാട്ടിൽ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി പി.എം.ഷംസുദ്ധീൻ സ്വാഗതവും റഷീദ് മതിലകത്ത് നന്ദിയും പറഞ്ഞു.