ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍ത്തക സമിതി പ്രസിഡണ്ട് ഷറഫു ഹമീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.ദീര്‍ഘ കാലത്തെ ഇടവേളക്ക് ശേഷം സംഘടിപ്പിച്ച സൗഹൃദ യാത്രയുടെ വിലയിരുത്തലും കണക്കുകള്‍ അവതരിപ്പിക്കുകയും എന്നതായിരുന്നു പ്രഥമ അജണ്ട.
പ്രവാസികളായി കഴിയുന്ന നാട്ടുകാരില്‍ കൂടുതല്‍ ഇഴയടുപ്പം സൃഷ്‌ടിക്കാനും അംഗങ്ങളെ കൂടുതല്‍ ഊര്‍ജ്ജസ്വലരാക്കാനും സംഗമം പ്രയോജനപ്പെട്ടതായി വിലയിരുത്തപ്പെട്ടു.കൃത്യവും വ്യക്തവുമായ അജണ്ടയോടെ ഏല്‍പിക്കപ്പെട്ട പ്രവര്‍ത്തികളില്‍ പുതിയ തലമുറയിലെ മിടുക്കന്മാരുടെ കഴിവും മികവും പ്രശംസനീയമായിരുന്നു എന്നും സദസ്സ് അഭിപ്രായപ്പെട്ടു.
ഇടവേളകളില്ലാത്ത വിധം സാമൂഹ്യ സേവന മനസ്സോടെയുള്ള ഖ്യുമാറ്റിന്റെ പ്രവര്‍ത്തന നൈരന്തര്യം ശാന്ത ഗംഭീരമായി മുന്നോട്ടു പോകുന്നതില്‍ സമിതി അംഗങ്ങളുടെ പ്രതിജ്ഞാബദ്ധത ശ്ലാഘിക്കപ്പെട്ടു.
സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ഖ്യുമാറ്റ് മുന്‍ എക്‌സിക്യൂട്ടീവ് താജുദ്ദീന്‍ എന്‍.വി വിശിഷ്‌ടാതിഥിയായി യോഗത്തില്‍ പങ്കെടുത്തു.അദ്ദേഹത്തിന്റെ ബഹുമാനാര്‍ഥം സാന്ത്വനം ചെയര്‍മാന്‍ യൂസുഫ് ഹമീദ് ഉപഹാരം കൈമാറി.
റമദാനില്‍ എല്ലാവര്‍ഷവും വിശാല മഹല്ലില്‍ നടത്തിവരുന്ന മാംസമടങ്ങിയ കിറ്റു വിതരണം,ഇഫ്‌താര്‍ സംഗമം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറി കെ.ജി റഷീദ് വിശദീകരിച്ചു.വിതരണവുമായി ബന്ധപ്പെട്ട ലിസ്റ്റുകള്‍ പുനഃക്രമീകരിക്കുകയാണെന്നും സെക്രട്ടറി പറഞ്ഞു.ഏപ്രില്‍ 9 ചൊവ്വാഴ്‌ച സംഘടിപ്പിക്കുന്ന സംഗമത്തില്‍ ഖ്യുമാറ്റിന്റെ ബഹുമുഖ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്‌ത ചിത്രം അവതരിപ്പിക്കാന്‍ മീഡിയ സെക്രട്ടറിയെ ഉത്തരവാദപ്പെടുത്തി.
സെക്രട്ടറിമാരായ അനസ് ഉമര്‍,ഫൈസല്‍ കാരീം,ഷബീര്‍ ആര്‍.എ എന്നിവര്‍ക്കൊപ്പം അനീസ് അബ്ബാസിനെയും സെക്രട്ടറിയായി പ്രമോട്ട് ചെയ്‌തതായി സദസ്സിന്റെ അനുവാദത്തോടെ അധ്യക്ഷന്‍ അറിയിച്ചു.
ഖത്തറില്‍ ഇഫ്‌താര്‍ സംഗമം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി വൈസ് പ്രസിഡണ്ട് ഷൈദാജ് മൂക്കലെയുടെ നേതൃത്വത്തില്‍ ഉപസമിതി രൂപീകരിച്ചു.റഈസ് സഗീര്‍,അനസ് ഉമര്‍,അനീസ് അബ്ബാസ്,ജാസിം ഹനീഫ എന്നിവര്‍ പ്രത്യേക സമിതിയിലെ അംഗങ്ങളായിരിയ്‌ക്കും.

പ്രവാസ ഭൂമികയില്‍ വാര്‍ത്തെടുക്കപ്പെടുന്ന പുതിയ തലമുറ നാളത്തെ വാഗ്ദാനങ്ങളാണ്.ഈ സങ്കല്‍പത്തെ അക്ഷരാര്‍ഥത്തില്‍ സഫലമാക്കുക എന്നത് ഖ്യുമാറ്റ് സ്വീകരിച്ചിരിക്കുന്ന നയനിലപാടിന്റെ പ്രസക്തമായ ഭാഗമാണെന്ന ഓര്‍മ്മപ്പെടുത്തലോടെ യോഗം സമാപിച്ചു.
പ്രസിഡണ്ടിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാദിഷ്‌ടമായ സുഹൂറും ഒരുക്കിയിരുന്നു.
===============