നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Sunday, 30 March 2025

ഖ്യുമാറ്റ് സൗഹൃദ സം‌ഗമം

ഖത്തര്‍ മഹല്ല് അസ്സോസിയേഷന്‍ സൗഹൃദ ഇഫ്‌ത്വാര്‍ സം‌ഗമവും ക്യാമ്പയിന്‍ ഉദ്‌ഘാടനവും.

ഖുമാറ്റ് ഇഫ്‌ത്വാര്‍ സം‌ഗമം  മാര്‍‌ച്ച് 30 ന്‌ വൈകീട്ട് 4.30 ന്‌ തിരുനെല്ലൂര്‍ മദ്രസ്സാ അങ്കണത്തില്‍  ഉദ്‌ഘാടനം ചെയ്യും. സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍ എന്ന പ്രമേയത്തിലുള്ള ക്യാമ്പയിന്‍ അഡ്വ.മുഹമ്മദ് ഫൈസി ഓണം‌പിള്ളി പ്രാരം‌ഭം കുറിക്കും.

മഹല്ല്‌ പ്രസിഡന്റ്‌ ഉമര്‍ കാട്ടില്‍ അധ്യക്ഷത വഹിക്കുന്ന സം‌ഗമത്തില്‍,ഖ്യുമാറ്റ് അസി.ജനറല്‍ സിക്രട്ടറി അനസ് ഉമര്‍,മഹല്ല് ഖത്വീബ് അബ്‌ദുല്ല അഷ്‌റഫി,അതിഥികള്‍ സാമൂഹ്യ രാഷ്‌ട്രീയ പ്രമുഖര്‍, അഡ്വ. മുഹമ്മദ് ഫൈസി ഓണം‌പിള്ളി,ഖ്യുമാറ്റ് മുന്‍ പ്രസിഡണ്ട് അബു കാട്ടില്‍,ഖ്യുമാറ്റ് സ്ഥിരം ക്ഷണിതാവ് ഹുസൈന്‍ ഹാജി,ഖ്യുമാറ്റ് പ്രതിനിധികളായ സലീം നാലകത്ത്,സിറാജ് മൂക്കലെ എന്നിവര്‍ വേദിയെ ധന്യമാക്കും.വിശുദ്ധ ഖുര്‍‌ആന്‍ മനഃപ്പാഠമാക്കിയ ഹാഫിദ് മുഹമ്മദ് ഹാദിയെ ചടങ്ങില്‍ ആദരിക്കും.സൈനുദ്ദീന്‍ ഖുറൈഷി വേദി നിയന്ത്രിക്കും. 

പ്രോഗ്രാം കമ്മിറ്റി അറിയിച്ചു.

============