നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 21 March 2025

ക്യാമ്പയിന്‍ ഒരുക്കങ്ങള്‍

ഖത്തര്‍ മഹല്ല് അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍‌ത്തക സമിതി പ്രസിഡണ്ടിന്റെ വസതിയില്‍ ചേര്‍‌ന്നു.ജനറല്‍ സിക്രട്ടറി കെ.ജി റഷീദിന്റെ പ്രാരം‌ഭത്തിനും അധ്യക്ഷന്‍ ഷറഫു ഹമീദിന്റെ ആമുഖത്തിനും ശേഷം അജണ്ടകളോരാന്നായി വിശകലനം ചെയ്‌തു.

റമദാന്‍ ഒടുവിലത്തെ സാന്ത്വന വിതരണം നിയുക്തരായ നമ്മുടെ പ്രതിനിധികള്‍ വേണ്ടത് പോലെ ഒരുങ്ങുകയും ഒരുക്കുകയും ചെയ്‌തിട്ടുണ്ടെന്ന് വിശദീകരിക്കപ്പെട്ടു.ഇഫ്‌ത്വാര്‍ സം‌ഗമവും കാമ്പയിന്‍ തുടക്കവും സുഖമമാക്കാന്‍ രൂപീകരിച്ച ഓരോ ഗ്രൂപ്പും വ്യവസ്ഥാപിതമായി പ്രവര്‍‌ത്തിക്കുന്നുണ്ട് എന്ന് സിക്രട്ടറി അറിയിച്ചു.സം‌ഗമവും അതിന്റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അധ്യക്ഷന്‍ ഹ്രസ്വമായി വിശദീകരിച്ചു.മീഡിയാ പ്രവര്‍‌ത്തനങ്ങള്‍ യഥോചിതം പ്രചരണ സം‌വിധാനങ്ങള്‍ ഉപയോഗപ്പെടുത്തുണ്ടെന്നും പുതുതായി ക്രിയേറ്റ് ചെയ്‌ത ഇന്‍‌സ്‌റ്റ പടിപടിയായി പ്രവര്‍‌ത്തന സജ്ജമാകുമെന്നും മീഡിയാ വിഭാഗം അറിയിച്ചു.യുവാക്കളുടെ പങ്കാളിത്തത്തിന്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കാനായി ഒരുക്കിയ ഗ്രൂപ്പും യഥാവിധി കര്‍‌മനിരതമാണെന്ന് വിശദീകരിക്കപ്പെട്ടു.

സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കാവല്‍ എന്ന ക്യാമ്പയിന്‍ തുടക്കത്തെ ജനങ്ങളിലേക്കെത്തിക്കാന്‍ തിരുനെല്ലൂര്‍ പരിസരത്തും നാട്ടിലേക്കുള്ള കവാടങ്ങളിലും ഫ്ലക്‌സുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു.ഉദ്‌ബോധനപ്രദമായ സന്ദേശം ഉള്‍‌കൊള്ളുന്ന ലീഫ്‌ലെറ്റ് അടുത്ത വാരം പള്ളിയില്‍ വിതരണം ചെയ്യാനാകും വിധം ഒരുക്കുമെന്ന് മീഡിയാ വിഭാഗം അറിയിച്ചു.നാട്ടിലെ വിവിധ സം‌ഘങ്ങള്‍‌ക്കും സം‌ഘടനകള്‍‌ക്കും പ്രത്യേകം കത്ത് തയാറാക്കി ക്ഷണിക്കുമെന്ന് അധ്യക്ഷന്‍ അറിയിച്ചു.

സം‌ഗമത്തിന്റെ അജണ്ടക്ക് കൃത്യമായ കരട് തയാറാക്കി.വൈകീട്ട് 04.30 ന്‌ എന്ന് പ്രചരണത്തിന്‌ പറയുന്നുവെങ്കിലും വൈകീട്ട് 5 മണിക്ക് തുടങ്ങി ഇഫ്‌ത്വാറിന്റെ 15 മിനിറ്റ് മുമ്പ് 06.15 ന്‌ അവസാനിക്കും വിധമാണ്‌ അജണ്ട.അഥവാ ഒന്നേക്കാല്‍ മണിക്കൂറില്‍ അജണ്ടകള്‍ പൂര്‍‌ത്തീകരിക്കാന്‍ കഴിയണം.

ഖ്യുമാറ്റ് അസി.ജനറല്‍ സിക്രട്ടരി മഹല്ല്‌ പ്രസിഡണ്ട്,മഹല്ല് ഖത്വീബ്,പ്രധാന അതിഥി അഡ്വ. മുഹമ്മദ് ഫൈസി,എസ്.എച്.ഒ,ഖ്യുമാറ്റ് മുന്‍ പ്രസിഡണ്ട് അബു കാട്ടില്‍,ഖ്യുമാറ്റ് സ്ഥിരം ക്ഷണിതാവ് ഹുസൈന്‍ ഹാജി എന്നിവരായിരിക്കും വേദിയിലുണ്ടാകുക.സിക്രട്ടറി സ്വാഗതവും അധ്യക്ഷന്‍ ആമുഖവും മഹല്ല് ഖത്വീബ് പ്രാരം‌ഭ സന്ദേശവും നല്‍‌കും.ശേഷം മുഖ്യാതിഥിയുടെ പ്രഭാഷണം.ഖ്യുമാറ്റ് പ്രതിനിധി സലീം നാലകത്ത് നന്ദി പ്രകാശിപ്പിക്കുന്നതോടെ പരിപാടി സമാപിക്കും.ഇവ്വിധമാണ്‌ പ്രവര്‍‌ത്തക സമിതി കാര്യപരിപാടി ക്രമീകരിച്ചിരിക്കുന്നത്.സ്റ്റേജ് നിയന്ത്രിക്കാന്‍ ഒരാളുണ്ടാകുന്നത് ഉചിതമായിരിയ്‌ക്കും എന്ന് സദസ്സ് അഭിപ്രായപ്പെട്ടു. 

സം‌ഗമ ദിവസം യുവാക്കളെ പങ്കെടുപ്പിക്കാനുള്ള ആകര്‍‌ഷകമായ പരിപാടി എന്ന നിലക്ക് ബൈക്ക് റാലി സം‌ഘടിപ്പിക്കാന്‍ ധാരണയായി.ഖ്യുമാറ്റ് ലോഗോയും കാമ്പയിന്‍ സന്ദേശവും ആലേഖനം ചെയ്‌ത ടിഷര്‍‌ട്ടുകള്‍ പങ്കെടുക്കുന്നവര്‍‌ക്ക് ലഭ്യമാക്കും.തിരുനെല്ലൂര്‍ സെന്ററില്‍ നിന്നും തുടങ്ങി നാട് ചുറ്റി കൃത്യമായി മദ്രസ്സാ അങ്കണത്തില്‍ തിരിച്ചെത്തും വിധമാണ്‌ റാലി ഒരുക്കുക.നാട്ടിലുള്ള ഖ്യുമാറ്റ് അം‌ഗങ്ങളുടെ മേല്‍‌നേട്ടത്തിലായിരിക്കും ഇതിന്റെ സം‌ഘാടനം.

പ്രചരണത്തിന്റെ ഭാഗമായി എല്ലാവരും കൂടെ ചിത്രീകരണം നടത്തിയതിനു ശേഷമാണ്‌ യോഗം പിരിഞ്ഞത്.സിക്രട്ടറി അനീസ് അബ്ബാസ് നന്ദി പ്രകാശിപ്പിച്ചു.

============

05.00 മുതല്‍ 05.20 വരെ

----------

സ്വാഗതം

(അസി.സിക്രട്ടറി അനസ് ഉമര്‍)

അധ്യക്ഷന്‍ 

(ഉമര്‍ കാട്ടില്‍)

പ്രാരം‌ഭ സന്ദേശം

ഖത്വീബ്

==========

05.20 മുതല്‍ 05.35 വരെ

----------

വേദിയില്‍

സന്ദേശങ്ങള്‍& ആശം‌സകള്‍ :-

എസ്.എച്.ഒ പാവറട്ടി

അബു കാട്ടില്‍

ഹുസൈന്‍ ഹാജി

========

05.35 മുതല്‍ 06.15 വരെ

-----------

സാമൂഹ്യ സുരക്ഷക്ക് നാടിന്റെ കരുതല്‍

പ്രഭാഷണം

അഡ്വ.മുഹമ്മദ് ഫൈസി ഓണമ്പിള്ളി

=======

നന്ദി പ്രകാശനം

സലീം നാലകത്ത്

========

21.03.25