നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday, 27 June 2003

ബാല പ്രതിഭ വിട വാങ്ങി

മുല്ലശ്ശ്ശേരി:
അബ്‌സാര്‍ അബ്‌ദുല്‍ അസിസ്‌ (13) മുല്ലശ്ശേരി കനാലില്‍ അപകടത്തില്‍ മരണപ്പെട്ടു.

കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയപ്പോഴാണ്‌ അപകടം സംഭവിച്ചത്.കനാലില്‍ ചിലനേരങ്ങളില്‍ രൂപം കൊള്ളാറുള്ള ചുഴിയില്‍ പെട്ടതായിരിക്കാം എന്ന് പ്രദേശത്തുള്ളവര്‍ പറഞ്ഞു.കൂടെ കുളിക്കാനിറങ്ങിയവരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു.ഏറെ നേരത്തെ തെരച്ചിലിന്‌ ശേഷം കണ്ടെത്തിയ അബ്‌സാറിനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല.സര്‍ സയ്യിദ് സ്‌ക്കൂളിലെ എട്ടാം തരം വിദ്യാര്‍ഥിയായ അബ്‌സാര്‍ പ്രായത്തില്‍ കവിഞ്ഞ പ്രതിഭാവിലാസം  പ്രകടിപ്പിച്ചിരുന്നു.കഴിഞ്ഞദിവസത്തെ സ്‌കൂള്‍ അസംബ്ളി നയിക്കാനുള്ള ഊഴം ഈ പ്രതിഭയുടേതായിരുന്നു.വരുന്ന നൂറ്റാണ്ടിലെ വിദ്യാഭ്യാസത്തെക്കുറിച്ച് ഗഹനമായ പ്രഭാഷണം അബ്‌സാര്‍ നടത്തിയിരുന്നു.

അബ്‌ദുല്‍ അസീസ്‌ മഞ്ഞിയിലിന്റെ മൂത്ത മകനാണ്‌ അബ്‌സാര്‍ .ഖബറടക്കം ഇന്ന് ജുമഅ നമസ്‌കാരാനന്തരം  തിരുനെല്ലൂര്‍ മഹല്ല്‌ ഖബര്‍ സ്ഥാനില്‍ നടക്കും .