ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 10 May 2010

നമസ്‌കാരപ്പള്ളി പുനരുദ്ധാരണംതിരുനെല്ലൂര്‍: കിഴക്കേകര (മഞ്ഞിയില്‍ ) നമസ്‌കാരപ്പള്ളിയുടെ പുനരുദ്ധാരണം മഹല്ല്‌ പ്രവര്‍ത്തക സമിതി അംഗം ജനാബ്‌ കുഞ്ഞിബാവു മൂക്കലെയുടെ മേല്‍ നോട്ടത്തില്‍ ധൃതഗതിയില്‍ പുരോഗമിച്ചു വരുന്നു.
പള്ളിയുടെ തുടര്‍ന്നുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക പ്രയാസം ഉള്ളതായി ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രതിനിധികളുമായൊ, മഹല്ല്‌ ഭാരവാഹികളുമായൊ ബന്ധപ്പെടുക.