ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 4 October 2010

മത പ്രഭാഷണം

തിരുനെല്ലൂര്‍ :ആണ്ട്‌ തോറും നടത്തിവരുന്ന ദിക്‌റ്‍ വാര്‍ഷികത്തോടനുബന്ധിച്ച് 2010 ഒക്‌ടോബര്‍ 5,6,7 തിയ്യതികളില്‍ വൈകീട്ട് 7.30 ന്‌ നൂറുല്‍ ഹിദായ മദ്രസ്സ അങ്കണത്തില്‍ മത പ്രഭാഷണം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.ബഹുമാന്യരായ അശ്‌റഫ് അശ്‌റഫി,കുഞ്ഞി മുഹമ്മദ്‌ സഖാഫി,അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ ‍ ‍ തുടങ്ങിയ പണ്ഡിതന്മാര്‍ പ്രഭാഷണ വേദിയെ ധന്യമാക്കും .കുടുംബ ജീവിതം ഇസ്‌ലാമില്‍ ,നേരായ മാര്‍ഗ്ഗം ,ആത്മ സംസ്‌കരണം എന്നീവിഷയങ്ങളെ അധികരിച്ച് നടത്തപ്പെടുന്ന പ്രഭാഷണ പരമ്പരയിലും ദിക്‌റ് വാര്‍ഷിക പരിപാടികളിലും സഹകരിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ഥിച്ചു.