ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 24 December 2010

ആദരാഞ്‌ജലികള്‍

ദോഹ:
കണ്ണൂരില്‍ മുളപൊട്ടി  തൃശൂരില്‍ തളിര്‍ത്ത് അനന്തപുരിയും കടന്ന് പടര്‍ന്ന് പന്തലിച്ച തണല്‍ വൃക്ഷമായിരുന്നു അന്തരിച്ച ലീഡര്‍ .മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രവര്‍ത്തക സമിതിയുടെ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി.പ്രസിഡന്റ്‌ അസീസ്‌ മഞ്ഞിയില്‍ അധ്യക്ഷത വഹിച്ചു.അഡ്വൈസറി ചെയര്‍മാന്‍ അബു കാട്ടില്‍, വൈസ്‌ പ്രസിഡന്റ് ഖമറുദ്ദീന്‍ കടയില്‍ ,ഇസ്‌മാഈല്‍ വി.കെ,ശിഹാബ്‌ എം ഐ എന്നിവര്‍ ലീഡറെ അനുസ്‌മരിച്ചു.