ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Tuesday, 11 January 2011

ഇന്നത്തെ സ്വപ്‌നമാണ്‌ നാളത്തെ യാഥാര്‍ഥ്യം

പ്രവാസികള്‍ അണിയിച്ചൊരുക്കിയ ഗ്രാമമാണിത്. അവര്‍ കുടുംബം ശ്രദ്ധിക്കുന്നവരും ഗ്രാമത്തിന്റെ സകല മേഖലകളിലും  ഗുണപരമായി ഇടപെടുന്നവരുമാണ്. അപവാദങ്ങള്‍ കണ്ടേക്കാം. അതിനെ സാമാന്യവത്കരിക്കാന്‍ പാടില്ല. നമ്മുടെ യുവാക്കളെ നമുക്കവിശ്വസിക്കാതിരിക്കാം.

ഇനിയും നമുക്ക് ലക്ഷ്യങ്ങളുണ്ട്. പ്രാപ്‌തിക്കുള്ള ശേഷിയും.
യുവത്വവും പ്രായവുമൊക്കെ കാലത്തിന്റെ നേരമ്പോക്കുകള്‍ മാത്രം. ചരിത്രത്തിന്റെ വമ്പന്‍ നിയോഗങ്ങളേറ്റെടുത്ത് വിജയിച്ചവരൊക്കെയും യൌവ്വനം  പിന്നിട്ടവര്‍ . പ്രായത്തിന് കയറി നീങ്ങാന്‍ സമ്മതിക്കാത്ത ഒരു മനസ്സ് മതി യൌവനം വിസ്മയകരമായി നമ്മില്‍ നിലനില്‍ക്കുന്നത് കാണാം. നമുക്ക് സഹകരണത്തിന്റെ ഭൂതകാലമുണ്ട്. നമ്മുടെ വര്‍ത്തമാനവുമതാണ്. ഭാവിയും അതാകും.
ഗ്രാമത്തിന്റെ ശുഭഭാവി പൂര്‍ണമാകാന്‍ ഉടന്‍ നടപ്പിലാക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്‌. മഹല്ല് സംവിധാനം കാര്യക്ഷമമാക്കി നമുക്കീ സങ്കീര്‍ണതകള്‍ പരിഹരിക്കാം. ഗ്രാമത്തിന്റെ സമഗ്ര വികസനത്തിന് ഒരു ലക്ഷ്യ വര്‍ഷം  വേണം. നമ്മുടെ പാരമ്പര്യവും മൂല്യപരിസരവും ഉടഞ്ഞുലയാത്ത ഒരു വികസന തന്ത്രം.
ഉത്തരവാദിത്തങ്ങള്‍ വിഭജിച്ചു നല്‍കുന്നതോടൊപ്പം നേതൃമണ്ഡലത്തിലും ജനാധിപത്യം അനിവാര്യഘടകമാണ്‌. അധികാരശ്രേണിയിലെ കേന്ദ്രീകരണം ഒഴിവാക്കി വിഭജനത്തിന്റെയും പങ്കാളിത്തത്തിന്റെയും ഒരു പുതിയ മഴവില്‍ സമൂഹം നമുക്ക് കിനാവ് കാണാം. ഇന്നത്തെ സ്വപ്‌നമാണ്‌ നാളത്തെ യാഥാര്‍ഥ്യം.