ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 14 February 2011

ഫലപ്രദമായ രക്ഷാകര്‍തൃത്വം 

ദോഹ:
കണ്ണോത്ത് ഇസ്സത്തുല്‍ ഇസ്ലാം  ജുമാഅത്ത്  ഖത്തര്‍ ശാഘയുടെ  ആഭിമുഖ്യത്തില്‍ 17-2-2011 ന്നു വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക്  വക്രയിലുള്ള ഭവന്‍സ് സ്കൂളില്‍  വെച്ച്  ഫലപ്രദമായ രക്ഷാകര്‍തൃത്വം എന്ന വിഷയത്തില്‍ ശില്‍പ്പശാല  സംഘടിപ്പിക്കുന്നു. സിജി സീനിയര്‍ ട്രെയിനര്‍ അഡ്വ. ഇസ്സുദ്ദീന്‍  ആയിരിക്കും അവതാരകന്‍. ഈ അസുലഭ അവസരം ഫലപ്രദമായി വിനിയോഗിക്കുവാന്‍ നമ്മുടെ മഹല്ലുകാരെയും  പ്രദേശമഹല്ലുകാരെയും  സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

വൈകീട്ട് 6.20 ന്നു നജ്മയിലുള്ള ദേശ്‌മന്‍  ഹൈപര്‍ മാര്‍ക്കറ്റ്‌ പാര്‍കിങ്ങില്‍ നിന്ന് വാഹനസൗകര്യം ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്‌  വിളിക്കുക:55442789 അബ്‌ദുല്‍ ജലീല്‍ (കണ്ണോത്ത് മഹല്ല്‌ സെക്രട്ടറി ) .