ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 19 June 2011

റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് കരട് രൂപംറമദാനിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് കരട് രൂപം
ദോഹ:
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രവര്‍ത്തകസമിതി പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.വരുന്ന റമദാനിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് കരട് രൂപം നല്‍കി.പരിശുദ്ധ റമദാനിന്റെ തുടക്കത്തിലും പെരുന്നാള്‍ പ്രമാണിച്ചും പ്രത്യേക കിറ്റുകള്‍ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങള്‍ക്ക് അന്തിമ രൂപം അടുത്ത സമിതിയില്‍ തയ്യാറാക്കും .റമദാനിലെ രണ്ടാമത്തെ വെള്ളിയാഴ്‌ച ഇഫ്‌താര്‍ സംഗമം നടത്താനും തീരുമാനിച്ചു.