നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Saturday 24 March 2012

കാര്യക്ഷമമായ മദ്രസ്സാ സംവിധാനം 

തിരുനെല്ലൂര്‍ നൂറുല്‍ ഹിദായ മദ്രസ്സയുടെ എല്ലാ അര്‍ഥത്തിലുള്ള പുരോഗതിയും ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രാഥമിക ആലോചനകള്‍ ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന  ജനറല്‍ ബോഡിയില്‍ സജീവമായ ചര്‍ച്ചയ്‌ക്ക്‌ വിധേയമാക്കി.
 
സമിതി ചെയര്‍മാന്‍ അബു കാട്ടില്‍ ചര്‍ച്ചയ്‌ക്ക്‌ തുടക്കം കുറിച്ചു.അധ്യാപന രംഗത്തും മദ്രസ്സയുടെ ദൈനം ദിന പരിപാലന രംഗത്തും വളരെ ശോചനീയമായ അവസ്ഥയാണ്‌ പ്രകടമാകുന്നത്‌. ഈ സാഹചര്യത്തില്‍ സമിതിയുടെ സാമൂഹിക സാന്ത്വന രംഗത്തെ പ്രവര്‍ത്തനങ്ങളേക്കാള്‍ പ്രാമുഖ്യം ഇവ്വിഷയത്തില്‍ സ്വീകരിക്കാന്‍ നാം ബാധ്യസ്ഥരാണ്‌ എന്ന്‌ ആമുഖമായി അദ്ധേഹം വിശദീകരിച്ചു.

തുടര്‍ന്ന്‌ നടന്ന ചര്‍ച്ചയില്‍ താജുദ്ധീന്‍ എന്‍ കെ ,ഉമര്‍ കെ പി,യൂസഫ്‌ പി എച്,ഹമീദ്‌ ആര്‍ കെ, ശിഹാബ്‌ എം , ഫൈസല്‍ ,അബ്‌ദുല്‍ ഖാദര്‍ , അബ്‌ദുല്‍ അസീസ്‌ എന്നിവര്‍ സജീവമായി പങ്കെടുത്തു.

നമ്മുടെ കാരണവന്മാര്‍ ദീര്‍ഘവീക്ഷണത്തോടുകൂടെ മഹല്ലിന്‌ സമ്മാനിച്ച പ്രാഥമിക ഇസ്‌ലാമിക പരിജ്ഞാന പാഠ ശാലയെ പരമാവധി ഉപയോഗപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ കൊണ്ടുള്ള പദ്ധതികള്‍ എന്നതായിരിക്കണം മുഖ്യ അജണ്ട.

1.മദ്രസ്സാ കെട്ടിടത്തെ ഏതെല്ലം വിധത്തില്‍ ഉപയോഗപ്പെടുത്താം 
2.ആധുനിക വിദ്യാഭ്യാസ പദ്ധതികള്‍ക്കനുസൃതമായ രീതിയില്‍ ഇസ്‌ലാമിക പഠന പദ്ധതികള്‍ എങ്ങനെ ക്രമീകരിക്കാം 
3.വയോജന ഇസ്‌ലാമിക വിദ്യാഭ്യാസ പദ്ധതിയുടെ സാധുതകളും സാധ്യതകളും 
4.അയല്‍ മഹല്ലുകളില്‍ നടപ്പാക്കി പുരോഗമിച്ച്‌കൊണ്ടിരിക്കുന്ന സംവിധാനങ്ങളെക്കുറിച്ച്‌ അന്വേഷിക്കാനും സ്വീകാര്യമായതിനെ നടപ്പില്‍ വരുത്താനും ഉള്ള സാധ്യതാ പഠനം 

എന്നീ വിഷയങ്ങളായിരുന്നു സജീവമായ ചര്‍ച്ചയില്‍ പ്രസക്തമായി തെളിഞ്ഞ്‌ നിന്നത്‌.