ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Friday, 10 August 2012

ഇഫ്‌താര്‍ സംഗമം 

ദോഹ: വിശ്വാസിയുടെ എല്ലാ അര്‍ഥത്തിലുള്ള പരിവര്‍ത്തനവും സംസ്‌കരണവും ഈ പരിശുദ്ധ മാസത്തിലെ വ്രതം കൊണ്ട്‌ നേടിയെടുക്കാന്‍ കഴിയുമ്പോള്‍  മാത്രമേ ഈ ആരാധന പൂര്‍ണ്ണത കൈവരിക്കുകയുള്ളൂ  ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍ അധ്യക്ഷന്‍  അബു കാട്ടില്‍ പറഞ്ഞു ഇഫ്‌താര്‍ സ്‌നേഹ സംഗമം സെന്‍ച്വറി ഹാളില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ധേഹം . 

തിരുനെല്ലൂരിലെ സഹോദര സമുദായാംഗങ്ങളും സംഗമത്തില്‍ പങ്കെടുത്തു.

സഹോദരമനസ്സോടെ എല്ലാവരേയും ഒരുമിച്ച്‌ കൂട്ടാനുള്ള മനസ്സും ചിന്തയും സന്തോഷദായകമാണെന്ന്‌ ശ്രീ ശ്രീജിത്ത്‌ പനക്കല്‍ തന്റെ  ആശംസാ ഭാഷണത്തില്‍ അഭിപ്രായപ്പെട്ടു.

ചികിത്സാര്‍ഥം നാട്ടിലേയ്‌ക്ക്‌ പോകുന്ന ജനറല്‍ സെക്രട്ടറി അസീസ്‌ മഞ്ഞിയിലിന്റെ ഒഴ്വിലേയ്‌ക്ക്‌ സിറാജ്‌ മൂക്കലയെ തെരഞ്ഞെടുത്തു.  അബു മുഹമ്മദ്‌മോന്‍ ശിഹാബ്‌ എം ഐ എന്നിവര്‍ അസി:സെക്രട്ടറിമാരായി തുടരും. 

റമദാന്‍ അവസാനത്തില്‍ മഹല്ലിലെ അര്‍ഹരായവര്‍ക്ക്‌ നല്‍കിവരാറുള്ള പ്രത്യേക സഹായം മഹല്ല്‌ സമിതി വഴി വിതരണം ചെയ്യുമെന്ന്‌ സെക്രട്ടറി അറിയിച്ചു.
അബ്‌ദുല്‍ ജലീല്‍ വി എസ്‌ ഖമറുദ്ധീന്‍ കടയില്‍ എന്നിവരെ പ്രവര്‍ത്തക സമിതിയിലേയ്‌ക്ക്‌ നോമിനേറ്റ്‌ ചെയ്‌തവിവരം അധ്യക്ഷന്‍ പ്രഖ്യാപിച്ചു.