ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 28 April 2013

ഉപ സമിതി നിലവില്‍ വന്നു

ദോഹ: ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂരിന്റെ പ്രത്യേകയോഗം ശറഫു ഹമീദിന്റെ വസതിയില്‍
പ്രസിഡന്റ്‌ അബുകാട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.സ്വകാര്യ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ മഹല്ല്‌ ഖത്വീബ്‌ അബ്‌ദുല്ല ഫൈസി മുഖ്യാതിഥിയായിരുന്നു.

ഖത്തറിലെ മഹല്ല്‌ സമിതിയെ വിപുലപ്പെടുത്താനും മഹല്ലിന്റെ ഭാവി പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തെ ക്രമപ്പെടുത്താനും ത്വരിതപ്പെടുത്താനും ഉതകും വിധമുള്ള ഒരു ഉപ സമിതിയുടെ രൂപീകരണം ലക്ഷ്യം വെച്ച്‌ കൊണ്ട്‌ 
ശറഫു ഹമീദ്‌ ,മനാഫ്‌ സുലൈമാന്‍ ,അശറഫ്‌ സുലൈമാന്‍ ,ഹുസൈന്‍ ബാപ്പുട്ടി,യൂസഫ്‌ ഹമീദ്‌ ,ഹുസൈന്‍ കെ വി ,മുസ്‌ഥഫ ആര്‍ കെ,ആരിഫ്‌ ഖാസിം എന്നിവരെ പുതുതായി പ്രവര്‍ത്തകസമിതിയിലേയ്‌ക്ക്‌ തെരഞ്ഞെടുത്തു.

മഹല്ലിന്റെ സര്‍വ്വതോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ച്‌ കൊണ്ട്‌ പ്രവര്‍ത്തിക്കാന്‍ വെല്‍ഫേര്‍ & ഡവലപ്‌മന്റ്‌ ഫോറം  എന്ന ഉപസമിതി നിലവില്‍ വന്നു.ശറഫു ഹമീദ്‌ അധ്യക്ഷനായ സമിതിയില്‍ പ്രസിഡന്റ്‌ അബു കാട്ടില്‍ ,അസീസ്‌ മഞ്ഞിയില്‍ ,ശിഹാബ്‌ എം ഐ , ഹമീദ്‌ ആര്‍ കെ ,ഉമര്‍ കെ കെ,മനാഫ്‌ സുലൈമാന്‍ ,ഇസ്‌മാഈല്‍ കെ കെ,ഇസ്‌മാഈല്‍ വി കെ ,താജുദ്ധീന്‍ ,യൂസഫ്‌ ഹമീദ്‌ ,നിസാര്‍ ഉമര്‍ ,ആരിഫ്‌ ഖാസിം തുടങ്ങിയവര്‍ അംഗങ്ങളാണ്‌.