നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday 20 May 2013

ത്വാഹ മസ്‌ജിദ്‌ :ധന്യ മുഹൂര്‍ത്തങ്ങള്‍ക്ക്‌ ഭാവുകങ്ങള്‍ 

ദോഹ:ത്വാഹ മസ്‌ജിദിന്റെ പുനര്‍ നിര്‍മ്മാണാനന്തരം ജൂണ്‍ രണ്ടിന്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിക്കും . പ്രാര്‍ഥനാ നിര്‍ഭരമായ ചടങ്ങില്‍ മഹല്ല്‌ ജനറല്‍ സെക്രട്ടറി ജമാല്‍ ബാപ്പുട്ടി സ്വാഗതം നേരും .മഹല്ല്‌ പ്രസിഡന്റ്‌ എന്‍ കെ മുഹമ്മദലി അധ്യക്ഷതവഹിക്കും .മഹല്ല്‌ ഖത്വീബുമാര്‍ അബ്‌ദുല്ല ഫൈസി,ജമാലുദ്ധീന്‍ ബാഖവി എന്നിവരും പ്രദേശത്തെ സാമൂഹിക രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും .

ഈ മഹദ്‌ സംരംഭത്തില്‍ ആദ്യാന്തം ഇടപെട്ടുകൊണ്ടിരുന്ന എന്‍ കെ മുഹമ്മദലി സാഹിബിന്റെ സാരഥ്യത്തിലുള്ള മഹല്ല്‌ ഭാരവാഹികളേയും എല്ലാ അര്‍ഥത്തിലും സഹകരിച്ച സഹോദരങ്ങളേയും,പുനര്‍നിര്‍മ്മാണത്തിന്റെ ഉത്തരവാദിത്തങ്ങള്‍ യഥാവിധി ഏറ്റെടുത്ത്‌ നിര്‍വഹിക്കുന്നതില്‍ ക്രിയാത്മക സാന്നിധ്യം അടയാളപ്പെടുത്തിയ ബഹുമാന്യ വ്യക്തിത്വങ്ങളായ ഹാജി കുഞ്ഞുമോന്‍ വടക്കന്റെകായില്‍ ,ജനാബ്‌ കുഞ്ഞുബാവു മൂക്കലെ എന്നിവരെ വിശേഷിച്ചും ഖത്തര്‍ മഹല്ല്‌ അസോസിയേഷനും വെല്‍ഫേര്‍ ഡവപ്‌മന്റ്‌ ഫോറവും അനുമോദിച്ചു.