പുതിയ വിദ്യാഭ്യാസ അധ്യയന വര്‍ഷത്തില്‍ ഉന്നത വിജയം വരിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും നന്മ തിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി, ഉദയം പഠനവേദി തുടങ്ങിയ പ്രാദേശിക - പ്രവാസി കൂട്ടായ്‌മകള്‍ ആശംസകള്‍ നേര്‍ന്നു.രക്ഷിതാക്കളുടെ കണ്ണും കരളും കുളിര്‍ക്കുന്ന വിജയ പരമ്പരകള്‍ ഒന്നിനു പുറകെ ഒന്നായി വന്നു കൊണ്ടിരിക്കുന്നു.
ഉമർ ഫാരിസ് ഫൈസല്‍ കരീം +𝟐 പൊതു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയിരിക്കുന്നു.നന്മതിരുനെല്ലൂര്‍ സാംസ്‌ക്കാരിക സമിതി പ്രവര്‍ത്തക സമിതി അംഗം ഫൈസല്‍ കരീമിന്റെ മകനാണ്.
പാഠ്യ പാഠ്യേതര വിഷയങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്‌ചവെച്ച ഉമർ ഫാരിസിന് ഭാവി ജീവിതത്തില്‍ ഉന്നതികളിലെത്താനാകട്ടെ എന്ന് ആശംസാ സന്ദേശത്തില്‍ അറിയിച്ചു.