ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 20 May 2013

ഭാവുകങ്ങള്‍ : ശറഫു ഹമീദ്‌

സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും പുതിയ പച്ചത്തുരുത്തുകള്‍ തിരുനെല്ലൂര്‍ മഹല്ലിന്റെ നഷ്‌ടപ്രതാപത്തെ പുന:സൃഷ്‌ടിക്കുകയാണ്‌ പുതുതായി രൂപം കൊടുത്ത ഡവലപ്‌മന്റ്‌ ഫോറത്തിന്റെ പ്രഥമ ലക്ഷ്യം .

മഹല്ലില്‍ എല്ലാ അര്‍ഥത്തിലും പുരോഗമനം ലക്ഷ്യം വെച്ച്‌ കൊണ്ട്‌ സഹോദരങ്ങള്‍ക്കിടയില്‍ വളര്‍ന്നു വികസിക്കാനിരിക്കുന്ന സൌഹൃദ സംരംഭം വിജയകരമായി മുന്നോട്ട്‌ കൊണ്ടുപോകാനുതകുന്ന ചെറുതും വലുതുമായ ഒട്ടേറെ സംരംഭങ്ങളുടെ സാധ്യതയും സാധുതയും തിരുനെല്ലൂര്‍ ഡവലപ്‌മന്റ്‌ ഫോറം പഠിച്ച്‌ കൊണ്ടിരിക്കുന്നു.

മഹല്ല്‌ പരിചരണത്തിന്‌ നിശ്ചിത വിഹിതം നീക്കിവെക്കാമെന്ന ഉപാധിയോടെ താല്‍പര്യമുള്ള സഹൃദയര്‍ക്ക്‌ പങ്കാളിത്തം നല്‍കിക്കൊണ്ട്‌ പുതിയ സംരംഭം പ്രാരംഭം കുറിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചുവരുന്നു .

മഹല്ലിന്റെ എല്ലാവിധ ക്രിയാത്മകമായ സംരംഭങ്ങള്‍ക്കും സര്‍വാത്മനാ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്‌ .

ആശംസകളോടെ..
മഹല്ല്‌ വെല്‍ഫേര്‍ ഡവലപ്‌മന്റ്‌ ഫോറം തിരുനെല്ലൂര്‍
ചെയര്‍മാന്‍ 
ശറഫു ഹമീദ്‌