ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 20 May 2013

ഭാവുകങ്ങള്‍ : ഹമീദ്‌ ആര്‍ കെ

ലോക രക്ഷിതാവായ നാഥനെ സ്‌തുതിക്കുകയും ഈ സംരംഭം വിജയിപ്പിക്കാന്‍ അക്ഷീണം പരിശ്രമിച്ചവരുടെ പ്രയത്നങ്ങള്‍ സ്വീകരിക്കുമാറാകട്ടെ എന്ന്‌ പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

സന്നദ്ധ സംരംഭങ്ങളേക്കാള്‍ സംസ്‌കരണ പ്രക്രിയകള്‍ക്ക്‌ പ്രാധാന്യം നല്‍കുന്ന വിധം നമ്മുടെ അജണ്ടകള്‍ ക്രമീകരിക്കേണ്ടതുണ്ട്‌ .

അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ .
ആശംസകളോടെ
ഖത്തര്‍ മഹല്ല്‌ അസോസിയേഷന്‍ തിരുനെല്ലൂര്‍
ട്രഷറര്‍
ഹമീദ്‌ ആര്‍ കെ