ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Sunday, 2 June 2013

മസ്‌ജിദ്‌ മഞ്ഞിയില്‍ ഇനി ചരിത്രത്താളില്‍ 


തിരുനെല്ലൂര്‍ :
ഒരു പുതിയ അധ്യായം തുറക്കപ്പെട്ടിരിക്കുന്നു .മഹല്ല്‌ തിരുനെല്ലൂരിന്റെ തീരുമാനമനുസരിച്ച്‌ മസ്‌ജിദ്‌ മഞ്ഞിയില്‍ ഇനി മസ്‌ജിദ്‌ ത്വഖ്‌വ എന്നപേരില്‍ അറിയപ്പെടും .പാണക്കാട്‌ സയ്യിദ്‌ ഹൈദറലി ശിഹാബ്‌ തങ്ങള്‍ ഔദ്യോഗികമായി പുനര്‍ നാമകരണ പ്രഖ്യാപനം നടത്തി.മസ്‌ജിദ്‌ ത്വാഹയുടെ ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു തങ്ങള്‍ .