ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 9 September 2013

പ്രഥമ പ്രവര്‍ത്തക സമിതി

മഹല്ല്‌ തിരുനെല്ലൂര്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകസമിതിയുടെ യോഗം സപ്റ്റമ്പര്‍ 10 ന്‌ വൈകുന്നേരം 4 ന്‌ നൂറുല്‍ ഹിദായമദ്രസ്സയില്‍ ചേരുമെന്ന്‌ പ്രസിഡന്റ്‌ കെ.പി അഹമ്മദ്‌ പറഞ്ഞു.
വര്‍ത്തമാന സാഹചര്യങ്ങളും ഭാവി ആസൂത്രണങ്ങളും രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ചേരുന്ന പ്രഥമ സമിതിയില്‍ വെല്‍ഫേര്‍ ഡവലപ്‌മന്റ്‌ ഫോറം മാനേജിങ് ഡയറക്‌ടര്‍ ശറഫു ഹമീദും ഖത്തര്‍ പ്രതിനിധികളും പങ്കെടുക്കും .