നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Monday, 30 December 2013

വിഭാവനകള്‍ വിളഞ്ഞ പ്രഥമ യോഗം

ക്ഷേമ പ്രവര്‍ത്തനങ്ങളുടെ വിഭാവനകള്‍ വിളഞ്ഞ പ്രഥമ യോഗം :പ്രസ്സ്‌ റിലീസ്‌

ദോഹ :2014/15 വര്‍ഷത്തേയ്‌ക്കുള്ള പുതിയ നേതൃത്വവും പ്രവര്‍ത്തകസമിതിയും നിലവില്‍ വന്ന വിവരവും; സൌഹൃദവും സാഹോദര്യവും നിലനിര്‍ത്തി മഹല്ലിന്റെ എല്ലാ അര്‍ഥത്തിലുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളിലും സഹകരിച്ചു പോകാനുള്ള സന്നദ്ധത അറിയിച്ച്‌ കൊണ്ടും മഹല്ലിന്‌ കത്തെഴുതാനുള്ള തീരുമാനത്തോടെ യോഗ നടപടികള്‍ക്ക്‌ തുടക്കം കുറിച്ചു. 

പ്രസിഡന്റ്‌ അബു കാട്ടിലിന്റെ അഭാവത്തില്‍ വൈസ്‌ പ്രസിഡന്റ്‌ ശറഫു ഹമീദ്‌ അധ്യക്ഷത വഹിച്ച പ്രവര്‍ത്തക സമിതിയില്‍ ഒട്ടേറെ ക്ഷേമ പദ്ധതികളുടെ വിഭാവനകള്‍ വിളഞ്ഞു നിന്നു .

പുതിയ ടേമിലേയ്‌ക്ക്‌ തെരഞ്ഞെടുക്കപ്പെട്ട ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലുരിന്റെ പ്രഥമ പ്രവര്‍ത്തക സമിതി വിവിധ  പദ്ധതികള്‍ക്ക്‌ കരട്‌ രൂപം കൊടുത്തു.വിവാഹ പ്രായമെത്തിയ നിര്‍ധനരായ പെണ്‍കുട്ടികള്‍ക്കുള്ള സഹായ ഹസ്‌തം നിത്യ രോഗികളായ അഗതികള്‍ക്ക്‌ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്ന സാന്ത്വന സ്‌പര്‍ശം പ്രയാസമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കുള്ള റേഷന്‍ സഹായം .തുടങ്ങിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രാമുഖ്യം നല്‍കുന്ന പദ്ധതികള്‍ തിരുനെല്ലൂര്‍ മഹല്ല്‌ മുഖേന നടപ്പിലാക്കാന്‍ തിരുമാനിച്ചു .

വിവാഹ സഹായത്തിനുള്ള 5 പേര്‍ക്കുള്ള ഓരോ ലക്ഷം രൂപയുടെ സഹായം വൈസ്‌ പ്രസിഡന്റ്‌ ശറഫു ഹമീദ്‌ വാഗ്ദത്വം ചെയ്‌തു.സമൂഹ വിവാഹമായി നടത്താനുള്ള സൌകര്യമുണ്ടായാല്‍ മുഴുവന്‍ ചെലവും ഖത്തര്‍ കമ്മിറ്റിയ്‌ക്ക്‌ വേണ്ടി വഹിക്കാന്‍ വൈസ്‌ പ്രസിഡന്റ്‌ സന്നദ്ധത അറിയിച്ചു.   

മഹല്ലിന്റെ ദൈനം ദിന ചെലവുകളിലേയ്‌ക്ക്‌ മാസാന്ത സഹായം പുതു വത്സരം മുതല്‍ ലഭ്യമാക്കാന്‍ തിരുമാനിച്ചു.

വരവു ചെലവുകള്‍ ഒരോ പ്രവര്‍ത്തക സമിതിയിലും അവതരിപ്പിച്ചിരിക്കണമെന്ന അഭിപ്രായം അംഗീകരിക്കപ്പെട്ടു.

മാസാന്ത വരി സംഖ്യയുടെ കൃത്യമായ സമാഹരണത്തിനുതകും വിധം ഓരോ പ്രവര്‍ത്തക സമിതി അംഗത്തിനും 5 പേരെ വീതം നിശ്ചയിച്ചു കൊടുത്തു.  

ഖത്തര്‍ മഹല്ലു അസോസിയേഷനുവേണ്ടി ഓണ്‍ലൈന്‍ മുഖപത്രമായി വെബ്‌സൈറ്റിന്‌ രൂപം കൊടുക്കാന്‍ തിരുമാനിച്ചു.അബു കാട്ടില്‍ ശറഫു ഹമീദ്‌ ശിഹാബ്‌ എം ഐ ഹമീദ്‌ ആര്‍ കെ  തുടങ്ങിയവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ്‌ അംഗങ്ങളായ പ്രസ്‌തുത സൈറ്റിന്റെ അഡ്‌മിനായി അസിസ്‌ മഞ്ഞിയിലിനെ ചുമതലപ്പെടുത്തി.

ഖത്തറിലെ അംഗങ്ങളുടെ ക്ഷേമത്തിനുതകുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ വികെ ഇസ്‌മാഈലിന്റെ നേതൃത്വത്തില്‍ നാലംഗ സമിതിയെ ഉത്തരവാദപ്പെടുത്തി.യൂസഫ്‌ ഹമിദ്‌ ഫൈസല്‍ അബൂബക്കര്‍ സിദ്ധീഖ്‌ കരീം തുടങ്ങിയവരാണ്‌ സമിതിയിലെ അംഗങ്ങള്‍ .

ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂരിന്റെ നാട്ടിലെ ഔദ്യോഗിക വക്താവായി അസീസ്‌ മഞ്ഞിയിലിനെ നിയോഗിച്ചു.

ജനറല്‍ സിക്രട്ടറി ശിഹാബ്‌ എം ഐ യുടെ സ്വാഗത ഭാഷണത്തോടെ വൈകീട്ട്‌ 6 മണിക്ക്‌ സിറ്റി ഓഫീസില്‍ ആരംഭിച്ച യോഗം 8.15 ന്‌ പ്രാര്‍ഥനയോടെ സമാപിച്ചു.