ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 1 September 2014

സാന്ത്വനം : ഉദ്‌ഘാടനം 

തിരുനെല്ലൂര്‍ :സാന്ത്വനത്തിന്റെ തൂവല്‍ സ്‌പര്‍ശവുമായി സുന്നി യുവജന സംഘം തിരുനെല്ലൂരില്‍ സജീവമാകുന്നു.മഹല്ലിലെ അശണരും അഗതികളുമായ വിശിഷ്യാ നിത്യരോഗികളായ നിരാലംബര്‍ക്ക്‌ താങ്ങും തണലും നല്‍കാനുള്ള ശ്രമത്തിന്റെ ഭാഗമായി സാന്ത്വനം ആശാകേന്ദ്രത്തിന്‌ പ്രാരംഭം കുറിക്കുന്നു
സി.എന്‍ ജയദേവന്‍ എം.പി സപ്‌തംബര്‍ ഒന്നിന്‌ തിങ്കളാഴ്‌ച വൈകീട്ട്‌ നാലിന്‌ ഉദ്‌ഘാടനം ചെയ്യുന്ന ഈ മഹദ്‌ സംരംഭത്തില്‍ സുന്നി യുവജന സംഘം ജില്ലാ പ്രസിഡന്റ്‌ പി.കെ ബാവ ദാരിമി,ജില്ലാ പന്ചായത്ത്‌ പ്രസിഡന്റ്‌ സി.സി ശ്രീകുമാര്‍ കൂടാതെ സാമൂഹിക സാംസ്‌കാരിക  രാഷ്‌ട്രീയ മേഖലയിലെ പ്രമുഖരും പങ്കെടുക്കുന്നു.
തിരുനെല്ലൂര്‍ സുന്നി യുവ ജന സംഘം പ്രതിനിധി വാര്‍ത്താകുറിപ്പില്‍  അറിയിച്ചു.