ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങള്‍;എന്നതത്രെ വിശ്വാസിയുടെ സം‌സ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.

Tuesday, 5 January 2016

പൊന്നേങ്കടത്ത്‌ സുലൈഖ മരണപ്പെട്ടു

തിരുനെല്ലൂര്‍:പൊന്നേങ്കടത്ത്‌ പരേതനായ കെ.പി കാദര്‍ സാഹിബിന്റെ ഭാര്യ സുലൈഖ ഇന്നു പുലര്‍‌ച്ചയ്‌ക്ക്‌ മരണപ്പെട്ട വിവരം വ്യസന സമേതം അറിയിയ്‌ക്കുന്നു.ഖബറടക്കം വൈകീട്ട്‌ 3 ന്‌ തിരുനെല്ലൂര്‍ ഖബര്‍ സ്ഥാനില്‍ നടക്കും.കാല്‍ വഴുതി വീണതിനെ തുടര്‍‌ന്നു ഒരാഴ്‌ചയായി ആശുപത്രിയിലായിരുന്നു.ചികിത്സയിലിരിയ്‌ക്കെയാണ്‌ അന്ത്യം സം‌ഭവിച്ചത്.തിരുനെല്ലൂര്‍ മഹല്ലു പ്രസിഡണ്ട്‌ ഹാജി  കെ.പി അഹമ്മദ് പറഞ്ഞു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ മീഡിയ സെല്‍ മരണത്തില്‍ അനുശോചനം അറിയിച്ചു. അല്ലാഹു പരേതയുടെ ആഖിറം വിശാലമാക്കി കൊടുക്കട്ടെ.ആമീന്‍.