ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Saturday, 24 December 2016

ഷറഫു പുരസ്‌കാരം ഏറ്റുവാങ്ങി

ഷറഫു ഹമീദ്‌ . യുവാക്കള്‍‌ക്ക്‌ 'ഗള്‍‌ഫ്‌ ' ഹരം പകര്‍‌ന്നു കൊണ്ടിരുന്ന കാലത്ത്‌ എമ്പതുകളുടെ അവസാനത്തില്‍ ജോലി തേടി ദോഹയിലെത്തി.എന്തിനും ഏതിനും ഒരേയൊരാശ്രയമായിരുന്ന പഴയ ബിസ്‌മില്ലാ സൂഖില്‍ ഇരിടത്തരം സ്ഥാപനത്തില്‍ ജോലിയില്‍ പ്രവേശിച്ചുകൊണ്ടായിരുന്നു ഷറഫു ഹമീദിന്റെ പ്രവാസ ജീവിതത്തിന്റെ തുടക്കം.പണമിടപാടു കേന്ദ്രങ്ങള്‍ ഇറാന്‍ വം‌ശജര്‍ കുത്തകയാക്കിരുന്ന സന്ദര്‍‌ഭം.നല്ല കച്ചവടക്കണ്ണുള്ള ഇറാന്‍ വം‌ശജന്റെ പണമിടപാടു കേന്ദ്രത്തില്‍ കുറഞ്ഞ നാളുകള്‍‌കൊണ്ട്‌ മികച്ച സേവനം കാഴ്‌ചവെക്കാന്‍ കഴിഞ്ഞുവെന്നതായിരിക്കണം ഈ കര്‍‌മ്മ നിരതന്റെ വിജയം.ദോഹയുടെ പുരോഗതിക്കനുസരിച്ചുള്ള മുന്നേറ്റങ്ങള്‍ അവസരത്തിനൊത്ത്‌ മെനഞ്ഞെടുക്കുന്നതില്‍ ഉത്തരവാദപ്പെട്ടവരോടൊപ്പം ഇരിപ്പിടം ഉറപ്പിക്കുന്നതിലും ഈ ഊര്‍‌ജസ്വലന്‍ തിളങ്ങി.വിദൂര വിദ്യാഭ്യാസ സൗകര്യം യഥോചിതം പ്രയോജനപ്പെടുത്തി ഔദ്യോഗിക വിദ്യാഭ്യാസത്തെ മെച്ചപ്പെടുത്താനും ഇദ്ധേഹം അവസരം കണ്ടെത്തി.നിയോഗിക്കപ്പെട്ട ഇടങ്ങളില്‍ ആത്മാര്‍‌പ്പണം ചെയ്‌ത്‌ നിസ്വാര്‍‌ഥ സേവകനായി കര്‍‌മ്മ നിരതനായപ്പോള്‍ സഹ പ്രവര്‍‌ത്തകരുടെ സഹകരണത്തോടെ ഒരോ ഗോളും ലക്ഷ്യ സ്ഥാനത്തെത്തിക്കാന്‍ ഷറഫു ഹമീദിന്‌ കഴിഞ്ഞു.ഖത്തറില്‍ ഏറെ പ്രസിദ്ധമാര്‍‌ന്ന സിറ്റി എക്‌സേഞ്ച്‌ ശൃംഖലകളുടെ സി.ഇ.ഒ ആണ്‌.
ഔദ്യോഗികമായ തിരക്കുകള്‍‌ക്കിടയിലും സാമൂഹിക സേവന സം‌രം‌ഭങ്ങളിലും സജീവ സാന്നിധ്യമറിയിക്കാനും ഈ സഹൃദയന്‌ കഴിയുന്നുണ്ട്‌.ജില്ലാ പ്രാദേശിക തലങ്ങളിലുള്ള വിവിധ സന്നദ്ധ സംരം‌ഭങ്ങളില്‍ നിറ സാന്നിധ്യമാണ്‌.നിസ്വാര്‍‌ഥനായ ഈ സാമൂഹിക സേവകന്‌ വിവിധ രം‌ഗങ്ങളില്‍നിന്നും അം‌ഗീകാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്‌.ഒരു പൊന്‍‌തൂവല്‍ പോലെ കൈരളി ബിസ്‌നസ്സ്‌ എക്സലന്‍സി പുരസ്‌കാരത്തിനും അര്‍‌ഹനായിരിക്കുന്നു.ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പ്രസ്‌തുത പുരസ്‌കാരം ആയിരങ്ങളെ സാക്ഷിയാക്കി ഷറഫു ഹമിദ്‌ ഏറ്റുവാങ്ങിയിരിക്കുന്നു.
നാടിന്റെ അഭിമാനമായ ഷറഫു ഹമീദിന്‌ ഒരായിരം അഭിനന്ദനങ്ങള്‍ നേരുന്നതായി ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ അറിയിച്ചു.