നന്മയെ പ്രോത്സാഹിപ്പിക്കുക തിന്മയെ വിഭാടനം ചെയ്യുക.

Friday 20 January 2017

മുഹമ്മദന്‍‌സിനു ചരിത്ര വിജയം

ദോഹ:മുഹമ്മദന്‍‌സിനു ചരിത്ര വിജയം ട്രോഫിയില്‍ മുത്തമിട്ട് ബി ടീമും.ക്രിക്കറ്റുത്സവ കൊടിയിറക്കത്തിനു ആവേശത്തിന്റെ തിരയിളക്കം.ഖത്തറിലെ പ്രമുഖ എക്‌ചേഞ്ചുകളായ സിറ്റിയും ഇസ്‌ലാമിക് എക്‌ചേഞ്ചും പ്രായോജകരായ മുഹമ്മദന്‍സ്‌ ക്രിക്കറ്റ് സീസണ്‍ കളികള്‍ പ്രകടനം കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ദോഹയിലെ പ്രശസ്‌രായ 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍‌ണമന്റ്‌ ഡിസംബർ 30 മുതല്‍  4 ആഴ്ച നീണ്ടു നിന്നു.ഓരോ വെള്ളിയാഴ്‌ചകളിലുമായിരുന്നു കളിയും കളവും ഒരുക്കിയിരിക്കുന്നത്.ദോഹയിലെ പ്രശസ്ത ക്രിക്കറ്റ് ടീമുകളായ ഫ്രണ്ട്‌സ് ഇലവൻ ദോഹ, റോയൽ സ്പാർട്ടൻസ്,യാസ് തൃശൂർ, ബ്ലാക്ക് ക്യാപ്‌സ്, എസ്‌.വി.പി. ചാർട്ടേർഡ് അക്കൗണ്ടന്റ്സ്,ബൈൽസ് ദോഹ,ഫ്രണ്ട്‌സ് ഇലവൻ ഖത്തർ, ടീം ബൂം ബൂം, ദോഹ റൈസേഴ്‌സ്, ഖ്യു വേൾഡ്,ത്യശ്ശൂർ ജില്ലാ സൗഹൃദവേദി,എലൈറ്റ് ഇലവൻ,മലബാർ ഇലവൻ,കെ.എസ്‌.ഡി. ഇലവൻ എന്നിവർക്കൊപ്പം മുഹമ്മദൻസ് എ ടീമും മുഹമ്മദൻസ് ബി ടീമും അങ്കത്തിനിറങ്ങി.

എല്ലാ കൊമ്പന്മാരേയും വമ്പന്മാരേയും തകര്‍‌ത്തെറിഞ്ഞ്‌ മുഹമ്മദന്‍‌സിന്റെ  ഷറഫു സെയ്‌തു മുഹമ്മദ്‌ നായകനും അന്‍‌വര്‍ പി.കെ  ഉപ നായകനുമായ എ ടീമും ഹാരിസ്‌ അബ്ബാസ് നായകനും തൗഫീഖ്‌ താജുദ്ധീന്‍ ഉപ നായകനുമായ ബി ടീമും,കളിക്കളത്തില്‍ ശേഷിച്ചിച്ചു.വാശിയേറിയ മത്സരത്തില്‍ വിജയശ്രീലാളിതരായ ബി.ടീം ട്രോഫിക്ക്‌ അവകാശികളായി.

ഉച്ച വിശ്രമത്തിനു ശേഷം ആരം‌ഭിച്ച സാക്ഷാല്‍ പോരിന്‌ നൂറുകണക്കിനു പ്രേക്ഷകര്‍ സാക്ഷികളായി. നാട്ടുകാരും പ്രദേശ വാസികളായ പ്രവാസികളും അടങ്ങുന്ന പ്രേക്ഷകരുടെ വലിയ നിര ക്രിക്കറ്റ്‌ പോര്‍‌ക്കളത്തെ ഇളക്കി മറിച്ചു.

ക്രിക്കറ്റുത്സവത്തിന്റെ പ്രധാന പ്രായോജകരായ സിറ്റി - ഇസ്‌ലാമിക് എക്‌ചേഞ്ചുകളുടെ തലവന്മാരായ ഷറഫു ഹമീദ്‌,യൂസഫ്‌ ഹമീദ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിജയികള്‍‌ക്കുള്ള ട്രോഫികളും ഇതര പുരസ്‌കാരങ്ങളും ആവേശാരാവങ്ങള്‍ക്കിടയില്‍ സമ്മാനിച്ചു.

ക്രിക്കറ്റുത്സവത്തിന്റെ സര്‍‌ഗാത്മകമായ പരിസമാപ്‌തിയില്‍ ഏറെ സം‌തൃപ്‌തരാണ്‌ അണിയറ ശില്‍‌പികളായ സലീം നാലകത്ത്‌,ഷൈദാജ്‌ മൂക്കലെ,റഷീദ്‌ കെ.ജി,ഷിഹാബ്‌ ആര്‍.കെ തുടങ്ങിയവര്‍.