ഒരാള്‍ തനിച്ചാകുമ്പോള്‍ അയാള്‍ എന്താകുന്നുവോ അതായിരിക്കും ഒരു വ്യക്തിയുടെ സം‌സ്‌കാരം.ഇതാണ്‌ സംസ്‌കാരത്തെ കുറിച്ചുള്ള പൊതു നിര്‍‌വചനം.ഇതിലും ഒരു പണ തൂക്കം കൂടുതലാണത്രെ വിശ്വാസിയുടെ സംസ്‌കാരത്തെ കുറിച്ചുള്ള നിര്‍‌വചനം.ഒരാള്‍ രഹസ്യ സങ്കേതത്തിലാണെങ്കിലും പരസ്യ മൈതാനങ്ങളിലാണെങ്കിലും; നിരീക്ഷണ വിധേയനാണെന്ന ബോധത്തോടെയുള്ള അടക്ക അനക്കങ്ങളാണായിരിക്കും ഒരു വ്യക്തിയുടെ സംസ്‌കാരം.

Monday, 17 April 2017

പ്രംശസനീയമായ ദൗത്യം

ദോഹ:സന്നദ്ധ സേവന സാന്ത്വന രംഗത്തെ കൊച്ചു കാല്‍‌വെപ്പുകള്‍.ദുരിത പുര്‍‌ണ്ണമായ ജീവിത സാഹചര്യങ്ങളിലേയ്‌ക്ക്‌ എത്തപ്പെടുന്ന സാധുക്കളായ വീട്ടു വേലക്കാരികളുടെ പുനരധിവാസ സമാഹരണത്തിലേയ്‌ക്ക്‌ വിദ്യാര്‍‌ഥികള്‍ ശേഖരിച്ച തുക ഇന്ത്യന്‍ നയതന്ത്രകാര്യാലയത്തില്‍ വെച്ച്‌ ഇന്ത്യന്‍ അം‌ബാസിഡര്‍‌ക്ക്‌ കൈമാറി.ആയിഷ അഫിദ,റണ റഷീദ്‌ തുടങ്ങിയവര്‍ പ്രശംസനീയമായ ഈ ദൗത്യത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു.